
കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം നടത്തിയ വടകര സ്വദേശിയായ സവാദ് വീണ്ടും ഇതേ കേസിൽ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിച്ച് മെൻസ് അസോസിയേഷൻ. ആരോപണ വിധേയനാണ് സവാദ്. 14ന് നടന്ന സംഭവം 21നാണ് പുറംലോകം അറിഞ്ഞത്. പരാതിക്കാരിയെ ഇതുവരെ അറിയില്ലെന്നും അജിത് വട്ടിയൂർക്കാവ് പറഞ്ഞു.
ആദ്യത്തെ സംഭവം നടക്കുമ്പോൾ നന്ദിത അന്ന് വന്ന് പറഞ്ഞ ശരീരഭാഷ ഇതല്ലായിരുന്നു. ഈ കുട്ടിയോടയൊപ്പം ആയിരുന്നു സംഘടന രണ്ടു ദിവസം. ട്വന്റിഫോർ ന്യൂസ് ഈവനിംഗിലൂടെയാണ് അജിത് വട്ടിയൂർക്കാവിന്റെ പ്രതികരണം.
അന്വേഷിച്ചപ്പോൾ സവാദിന്റെ ഭാഗത്ത് തെറ്റില്ല എന്ന് ബോധ്യപ്പെട്ടു. ഇപ്പോൾ സംഭവം നടന്ന് ഒരാഴ്ച്ച കഴിഞ്ഞിട്ടാണ് അറസ്റ്റ് ചെയുന്നത്. ഇപ്പോൾ നടന്നത് ശരിയാണെങ്കിൽ മെൻസ് അസോസിയേഷൻ കുട്ടിക്ക് ഒപ്പം നിൽക്കും. ശിക്ഷ വാങ്ങി കൊടുക്കും.
കേസിൽ അയാൾ പ്രതിയല്ല. ആരോപണവിധേയനാണ് സവാദ്. കോടതി കുറ്റക്കാരൻ എന്ന് തെളിയിക്കണം. ആദ്യം നടന്ന സംഭവം നടന്ന വിഡിയോയിൽ ഈ പറയുന്ന ആരോപണങ്ങൾ ഉണ്ടായിരുന്നില്ല. ഇതൊരു ട്രാപ്പ് ആണ്, സവാദിനെ പൂട്ടുവാൻ വേണ്ടി ഇറങ്ങിയതാണോ എന്ന് പൊലീസ് അന്വേഷിക്കണം.
പ്രതിയാണെങ്കിൽ ശിക്ഷിക്കപ്പെടണം. രണ്ടാമത് പരാതി നൽകിയ പെൺകുട്ടി ആരാണ് എന്നത് അറിയണം. സ്ത്രീകൾ കൊടുക്കുന്ന പരാതികൾ ഏറ്റവും വ്യാജ പരാതികളാണ്. കാലഘട്ടം മാറിപ്പോയി. ഞങ്ങൾ ഇരകളാണ്. പെൺകുട്ടികളുടെ സ്വഭാവം എനിക്ക് അറിയാമെന്നും അജിത് വട്ടിയൂർക്കാവ് പറഞ്ഞു.
ഞങ്ങളുടെ ഭാഗത്ത് നിന്നും അന്വേഷണം ഉണ്ടാകും. പൊലീസിനോട് ചോദിക്കും സവാദിന്റെ ഭാഗം കേൾക്കും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ ഉറപ്പാക്കുമെന്നും അജിത് പറഞ്ഞു.
അതേസമയം കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം നടത്തിയ വടകര സ്വദേശിയായ സവാദ് വീണ്ടും ഇതേ കേസിൽ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിച്ച് നന്ദിത മസ്താനി രംഗത്തെത്തി. KSRTC ബസിലെ സവാദിന്റെ അതിക്രമത്തിൽ സവാദിനെതിരെ ആദ്യം പരാതി നൽകിയത് നന്ദിതയായിരുന്നു. ആദ്യം വേണ്ട രീതിയിൽ നടപടി എടുക്കണ്ടി ഇരുന്നു.
എങ്കിൽ മറ്റൊരു പെൺകുട്ടിയും ഇര ആകില്ലായിരുന്നു. കഴിഞ്ഞ 2 വർഷമായി താൻ സൈബർ അതിക്രമം നേരിടുന്നു. ആദ്യം മെൻസ് അസോസിയേഷൻ പൂമാല നൽകി, ഇനി പാലഭിഷേകം നൽകും. തനിക്ക് ഇതുവരെയും നീതി കിട്ടിയിട്ട് ഇല്ലെന്നും നന്ദിത പറഞ്ഞു.
ഈ കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആർടിസി ബസ്സിൽ വച്ചായിരുന്നു സവാദ് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. ബസ് തൃശ്ശൂർ എത്തിയതോടെ യുവതി ഇതുസംബന്ധിച്ച് പരാതി നൽകുകയായിരുന്നു. ഈ കേസിലാണ് ഇപ്പോൾ അറസ്റ്റ്.
2023ൽ സമാനമായ കേസിൽ സവാദിനെതിെര നന്ദിത രംഗത്തുവന്നിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ സവാദിന് ഓൾ കേരള മെൻസ് അസോസിയേഷന്റെ വക സ്വീകരണവും മാലയിടലും ഒരുക്കിയിരുന്നു.
ഇതോടെ സംഭവം വലിയ വിവാദമായി മാറി. നടിക്കു നേരെ വലിയ വിമർശനങ്ങളും സൈബർ ആക്രമണവും വരെ ഉണ്ടായി. നന്ദിതയുടേത് വ്യാജ പരാതിയാണെന്നും സവാദിനെ മനഃപൂർവം കുടുക്കാനുള്ള ഹണി ട്രാപ്പ് ആണെന്നുമായിരുന്നു വിമർശനം.‘ഒടുവിൽ നീതി, അതും രണ്ട് വർഷത്തെ ഇരയാക്കപ്പെടലിനും സ്വഭാവഹത്യയ്ക്കും ശേഷം’–നന്ദിത പങ്കുവച്ച സ്റ്റോറിയിലെ ഒരു വാചകം ഇങ്ങനെയായിരുന്നു.