കാക്കയങ്ങാട് ഉളീപടിയില്‍ ബസും കാറും പിക്കപ്പും കൂട്ടിയിടിച്ച് അപകടം.





കാക്കയങ്ങാട് ഉളീപടിയില്‍  ബസും കാറും പിക്കപ്പും കൂട്ടിയിടിച്ച് അപകടം.






@noorul ameen





കാക്കയങ്ങാട്: ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. ഇരിട്ടി പേരാവൂർ റോഡിൽ ഉളീപ്പടിയിലാണ് ബസ്സും കാറും കൂട്ടിയിടിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം 6 മണിയോടെ ആയിരുന്നു അപകടം ഉണ്ടായത്. കാക്കയങ്ങാട് ഭാഗത്തു നിന്നും ഇരിട്ടിയിലേക്ക് പോകുന്ന സ്വകാര്യ ബസ്സും എതിരെ വരികയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.പിക്കപ്പിനെ  മറികടുക്കുന്നതിനിടെ  കാർ ബസ്സിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻ ഭാഗം പൂർണ്ണമായും തകരുകയായിരുന്നു.അപകടത്തിൽ പിന്നോട്ട് നീങ്ങിയ കാർ  പിക്കപ്പ് വാനിൽ ഇടിച്ച് പിക്കപ്പ് വാനിനും തകരാർ സംഭവിച്ചിട്ടുണ്ട്.  കാറിലുണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു.