വിളക്കോട് ഗവ: യു പി സ്കൂൾ വിദ്യാർത്ഥികൾക്കായി പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു
@noorul ameen
ഇരിട്ടി: കുരുന്നുകൾക്ക് പ്രവേശനോത്സവം അവിസ്മരണീയമാക്കാൻ വിളക്കോട് ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് വിളക്കോട് ഗവ: യു പി സ്കൂൾ വിദ്യാർത്ഥികൾക്കായി പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു.
ട്രസ്റ്റ് പ്രസിഡൻ്റ് ഒ. ഹംസ, സ്കൂൾ എച്ച്.എം. സിറാജുദ്ദീൻ,മുസ്ലിം ലീഗ് ശാഖാ പ്രസിഡൻ്റ് പയ്യമ്പള്ളി അബുബക്കർ, വൈസ് പ്രസിഡൻ്റ് പി. അഷ്റഫ്, എം എം .നൂർജഹാൻ, വാർഡ് മെമ്പർമാരായ കെ.വി. റഷീദ്, ബി. മിനി, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പഠനത്തിനാവശ്യമായ നോട്ടുബുക്കുകൾ, കളർ പെൻസിലുകൾ, മറ്റ് പഠനോപകരണങ്ങൾ എന്നിവയെല്ലാം കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
