കൊച്ചിയിൽ ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്‍റെ തലയോട്ടി കണ്ടെത്തി, പൊലീസ് സ്ഥലത്തെത്തി
കൊച്ചി: കൊച്ചി കുമ്പളങ്ങിയിൽ ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്‍റെ തലയോട്ടി കണ്ടെത്തി. കുമ്പളങ്ങി സേക്രട്ട് ഹാര്‍ട്ട് പള്ളിക്ക് സമീപമുള്ള ഒഴിഞ്ഞ പറമ്പിലാണ് തലയോട്ടി കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. </p><p>കണ്ണമാലി സ്വദേശി ഫ്രാന്‍സിസ് മണ്ണാലിയുടെ ഉടമസ്ഥതയിലുള്ള കാടുപിടിച്ചുകിടന്ന പറമ്പ് തൊഴിലാളികള്‍ വൃത്തിയാക്കുന്നതിനിടെയാണ് സ്ഥലത്തുനിന്ന് തലയോട്ടി കണ്ടെത്തിയത്. തലയോട്ടി ഫോറന്‍സിക് പരിശോധനയ്ക്കായി കൊണ്ടുപോകും. സമീപത്ത് തന്നെ പള്ളിയുടെ സെമിത്തേരിയുണ്ട്. പള്ളുരുത്തി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.