രാജ്യത്തിനായി ചെയ്യാവുന്നതെല്ലാം ചെയ്തു; കൂടെ നിന്ന ഇന്ത്യക്കാര്‍ക്ക് നന്ദിയെന്ന് ശശി തരൂർ

രാജ്യത്തിനായി ചെയ്യാവുന്നതെല്ലാം ചെയ്തു; കൂടെ നിന്ന ഇന്ത്യക്കാര്‍ക്ക് നന്ദിയെന്ന് ശശി തരൂർ


ദില്ലി: രാജ്യത്തിനായി ചെയ്യാവുന്നതെല്ലാം ചെയ്തുവെന്നും കൂടെ നിന്ന ഇന്ത്യക്കാര്‍ക്കും ഇന്ത്യയെ സ്നേഹിക്കുന്നവര്‍ക്കും നന്ദിയുണ്ടെന്നും ശശി തരൂര്‍. ഭീകരപ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്ന പാകിസ്ഥാന്‍റെ നയം തുറന്നുകാണിക്കുന്നതിനായും ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യമടക്കം വിശദീകരിക്കുന്നതിനായുമുള്ള വിദേശദൗത്യം പൂര്‍ത്തിയാക്കിയശേഷമാണ് ശശി തരൂരിന്‍റെ പ്രതികരണം. ഹിന്ദിയിലാണ് ശശി തരൂര്‍ എക്സിൽ കുറിപ്പിട്ടിരിക്കുന്നത്. ഇന്ത്യയുടെ നിലപാടും നയവും ലോകത്തിന് മനസിലായെന്ന് ശശി തരൂർ കുറിച്ചു