ഇരിട്ടി പെരുവംപറമ്പിൽ ട്രാവലർ അപകടത്തിൽ പെട്ടു
ഇരിട്ടി : KSRTC ബസ്സിന് പുറകിൽ ട്രാവലർ ഇടിച്ചു കയറി. ട്രാവലറിൽ കുടുങ്ങി കിടന്നവരെ ഇരിട്ടി ഫയർ ഫോഴ്സ് എത്തി രക്ഷപെടുത്തി.
കൊട്ടിയൂരിൽ നിന്നും പറശ്ശിനിക്കടവിലേക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്ക് ചെറിയ പരിക്കുണ്ട്. എറണാകുളം സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.