ഹോം കെയർ പാലിയേറ്റീവുമായി വള്ളിത്തോട്
സഹചാരി
എസ്.കെ.എസ്.എസ് എഫ് - പുന്നാട് സഹചാരി പാലിയേറ്റീവ് കെയറുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്
ഇരിട്ടി :വള്ളിത്തോട്
സഹചാരി റിലീഫ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ വള്ളിത്തോടും പരിസരത്തുമുള്ള കിടപ്പ് രോഗികൾക്ക് ആശ്വസമായി
ഹോം കെയർ പാലിയേറ്റീവ് ആരംഭിച്ചു. പദ്ധതി ഉദ്ഘാടനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ നിർവ്വഹിച്ചു. ടി.പി അബ്ദുല്ല ഹാജി, പി.വി.സി മായിൻ ഹാജി പുന്നാട്, സമീർ പുന്നാട്, വി
അഷ്‌റഫ്, സി.കെ യാക്കൂബ്, അഷ്‌റഫ് കണ്ടോത്ത്, അലി ദാരിമി, ഷമ്രീസ് ഉസ്മാൻ, ടി.പി റഹീസ്, നൗഷാദ് മന്നമ്പത്ത്,സഈദ് അസ്അദി,
ഷാജഹാൻ, ഖാലിദ്, പി.കെ റിയാസ് എന്നിവർ സംബന്ധിച്ചു.