വട്ട്യാംതോട് പാലത്തില്‍ നിന്നും കാര്‍ മറിഞ്ഞ് അപകടം;പാലത്തിന് കൈവരിയില്ലാത്തതും അപകട ഭീഷണി കൂട്ടുന്നു

വട്ട്യാംതോട് പാലത്തില്‍ നിന്നും കാര്‍ മറിഞ്ഞ് അപകടം;പാലത്തിന് കൈവരിയില്ലാത്തതും അപകട ഭീഷണി കൂട്ടുന്നു


ഉളിക്കല്ല്: വട്ട്യാംതോട് പാലത്തില്‍ നിന്നും കാര്‍ മറിഞ്ഞ് അപകടം. കരുമാംകയം ഭാഗത്ത് നിന്നും വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ ഉണ്ടായിരുന്ന രണ്ട് യാത്രക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വാഹനം പുഴയിലേക്ക് മറിയാതെ നിന്നതും വൻ അപകടം ഒഴിവാക്കി. നുച്ചിയാടിലെ ഇബ്രാഹിം പള്ളിപ്പാത്ത് എന്നയാളുടെ കാറാണ് അപകടത്തിൽ പെട്ടത്. കാർ തെന്നിമറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ശക്തമായ മഴയിൽ വെള്ളം കുത്തിയൊലിക്കുന്ന പുഴയ്ക്ക് കുറുകെയുള്ള പാലത്തിൽ കൈവരിയില്ലാത്തതും ഏറെ അപകടഭീഷണിയുയർത്തുകയാണ്.