ഓപ്പറേഷൻ സിന്ധു; ഇറാനിൽ നിന്ന് ഒരു മലയാളി കൂടി തിരിച്ചെത്തി;ആര്‍ക്കിടെക്ച്ചര്‍ ടൂറിനായി ഇറാനിലെത്തിയ കണ്ണൂര്‍ സ്വദേശിയാണ് തിരിച്ചെത്തിയത്
ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ നിന്ന് ഞായറാഴ്ച ഒരു മലയാളികൂടി തിരിച്ചെത്തി.
ഇന്ന് 4. 30 ന് ഡൽഹിയിലെത്തിയ യാത്ര സംഘത്തിലെ ഏക മലയാളി കണ്ണൂർ സ്വദേശിയായ ദിനേശ് കുർജനാണ്. ദീർഘകാലമായി അഹമ്മദാബാദ് കേന്ദ്രമാക്കി ഡിസൈനറായി പ്രവർത്തിക്കുകയാണ് ഇദ്ദേഹം.
15 പേരടങ്ങുന്ന ആർക്കിടെക്റ്റുമാരുടെ സംഘം ജൂൺ 11 നാണ് ആർക്കിടെക്ച്ചർ ടൂറിനായി ഇറാനിലെത്തിയത്. ഇന്ന് വൈകിട്ടുള്ള വിമാനത്തിൽ ഇദ്ദേഹം അഹമ്മദാബാദിലേക്ക് മടങ്ങും.