ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു

ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു 







 നീലഗിരി : ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു. ദേവർഷോലയിൽ താമസിക്കുന്ന ആറുവാണ്(65) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഒമ്പതോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. നാട്ടുകാർ വിവരമറിയച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി. എന്നാൽ, മൃതദേഹം മാറ്റാൻ നാട്ടുകാർ അനുവദിച്ചില്ല. രാത്രി വൈകിയും ഇവർ പ്രതിഷേധിച്ചു. കാട്ടാനയുടെ ആക്രമണത്തിൽ കഴിഞ്ഞ മാസം മറ്റൊരു മലയാളിയും ഇവിടെ കൊല്ലപ്പെട്ടിരുന്നു.