ഇടക്കൊച്ചിയിലെ യുവാവിന്റെ മരണകാരണം തുടയിൽ വെട്ടേറ്റ്; കൊലപാതക കാരണം ഭാര്യയുമായുള്ള ബന്ധമെന്ന് പ്രതി


ഇടക്കൊച്ചിയിലെ യുവാവിന്റെ മരണകാരണം തുടയിൽ വെട്ടേറ്റ്; കൊലപാതക കാരണം ഭാര്യയുമായുള്ള ബന്ധമെന്ന് പ്രതി


എറണാകുളം ഇടക്കൊച്ചിയിലെ യുവാവിന്റെ മരണകാരണം തുടയിൽ വെട്ടേറ്റെന്ന് പൊലീസ്. ആഷിക്കിനെ കൊലപ്പെടുത്തണമെന്ന് പ്രതി ഷിഹാബ് നേരത്തെ തീരുമാനിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഭാര്യയുമായുള്ള ബന്ധമാണ് കൊലപാതകത്തിന് കാരണമെന്ന് ഷിഹാബ് മൊഴി നൽകി.

ആഷിക്കിനെ കൊലപ്പെടുത്തണമെന്ന് ഷിഹാബ് നേരത്തെ തീരുമാനിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ആഷിക് കുത്താൻ എടുത്ത കത്തി വാങ്ങി തിരിച്ചു കുത്തി എന്ന് ഷിഹാബിന്റെ മൊഴി നൽകി. കുത്തേറ്റ വിവരം തന്നെ വിളിച്ചു പറഞ്ഞത് ആഷിക് ആണെന്ന് ഷഹാന മൊഴി നൽകി. ഷഹാനയുടെ പീഡന പരാതിയിൽ ആഷിക് ജയിലിലും ആയിരുന്നു. ഷഹാനയുടെ ഭർത്താവിൻറെ നിർബന്ധപ്രകാരമാണ് പരാതി നൽകിയതെന്നും മൊഴി. ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷവും ബന്ധം തുടർന്നത് ഷിഹാബ് വിലക്കിയെങ്കിലും ഇതനുസരിക്കാതിരുന്നതോടെ കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു.

Read Also: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേട്; പ്രതികളായ ജീവനക്കാരുടെ മുൻകൂർ ജാമ്യ ഹർജിയിൽ വിധി ഇന്ന്

കഴിഞ്ഞദിവസം രാത്രി പത്തുമണിയോടെയാണ് ആഷിക്കിനെ ഇടക്കൊച്ചിയിൽ വാനിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിശദമായി അന്വേഷണത്തിലാണ് മരണം കൊലപാതകമാണ് എന്ന് പോലീസ് സ്ഥിരീകരിച്ചത്. സംഭവ സ്ഥലത്ത് നിന്ന് ഷഹാനയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊലപാതകമെന്ന് തെളി‍ഞ്ഞതോടെ യുവതിയുടെ ഭർത്താവിനെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നിലവിൽ രണ്ടു പ്രതികളും പള്ളുരുത്തി പോലീസിന്റെ കസ്റ്റഡിയിൽ ആണുള്ളത്. കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന വിവരം അന്വേഷണ പരിധിയിൽ ആണെന്ന് മട്ടാഞ്ചേരി അസിസ്റ്റൻറ് കമ്മീഷണർ പറഞ്ഞു.