നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് വിദ്യാര്‍ത്ഥികളുമായി പോയ വാനിൽ ഇടിച്ചു; 11 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
തിരുവനന്തപുരം: നെടുമങ്ങാട് ഗേൾസ് ഹൈസ്കൂളിലെ വിദ്യാർഥികളുമായി പോയ ട്രാവലർ വാൻ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചു. നെടുമങ്ങാട് നിന്നും ഉണ്ടപ്പാറയിലേക്ക് പോയ ബസും ഉണ്ടപ്പാറ ഭാഗത്ത് നിന്നും വന്ന വാനും തമ്മിലാണ് താന്നിമൂടിനും പറയൻകാവിനും ഇടയ്ക്കുള്ള വളവിൽ വച്ച് കൂട്ടിയിടിച്ചത്. </p><p>വൈകുന്നേരം അഞ്ചേകാലോടെയായിരുന്നു സംഭവം. അമിതവേഗതയിലെത്തിയ കെഎസ്ആർടിസി ബസ് വളവിൽ നിയന്ത്രണംവിട്ട് സ്കൂൾ ബസിലേക്ക് ഇടിച്ചു കയറിയെന്നാണ് പൊലീസ് കേസ്. അപകടത്തിൽ 11 കുട്ടികൾക്ക് പരിക്കേറ്റതോടെ ഇവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. സാരമായ പരിക്കേറ്റ ഒരാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. നാട്ടുകാരും നെടുമങ്ങാട് പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി.