2025 ജൂണിൽ ഇരുചക്രവാഹന വിപണിയിലെ ടോപ് 10 ഈ മോഡലുകളാണ്


2025 ജൂണിൽ ഇരുചക്രവാഹന വിപണിയിലെ ടോപ് 10 ഈ മോഡലുകളാണ്


 ജൂണിൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട 10 ഇരുചക്രവാഹനങ്ങളിൽ ഹീറോ സ്പ്ലെൻഡർ ഒന്നാം സ്ഥാനം നേടി. ജൂണിൽ ഹീറോ സ്പ്ലെൻഡർ 3.31 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചുകൊണ്ട് 8.34 ശതമാനം വളർച്ച രേഖപ്പെടുത്തി. മറ്റൊരു ഇരുചക്ര വാഹനത്തിനും മൂന്ന് ലക്ഷം യൂണിറ്റ് മറികടക്കാൻ കഴിഞ്ഞിട്ടില്ല, ഒന്നും രണ്ടും സ്ഥാനങ്ങൾ തമ്മിലുള്ള അന്തരം വീണ്ടും വർദ്ധിച്ചു.</p><p>വിൽപ്പനയിൽ ഇടിവ് നേരിട്ടെങ്കിലും രണ്ടാം സ്ഥാനം നിലനിർത്താൻ സ്‍കൂട്ടർ വിപണിയിലെ ഏറ്റവും ജനപ്രിയ മോഡലായ ഹോണ്ടയുടെ ആക്ടിവയ്ക്ക് കഴിഞ്ഞു. ജൂണിൽ ഇത് 1.83 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചു. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 21.47 ശതമാനം ഇടിവാണിത്. ഹോണ്ട ഷൈൻ ആണ് മൂന്നാം സ്ഥാനത്ത്. അതേസമയം നാലാം സ്ഥാനത്തെത്തിയ ടിവിഎസ് ജൂപ്പിറ്റർ റാങ്കിംഗിൽ മുന്നേറി. ജൂണിൽ 1.07 ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ചതോടെ, വാർഷികാടിസ്ഥാനത്തിൽ 49.71 ശതമാനം വളർച്ച ജൂപ്പിറ്റർ കൈവരിച്ചു.</p><p>ഒരു ലക്ഷത്തിലധികം യൂണിറ്റുകളുമായി ഹീറോയുടെ എച്ചഎഫ് ഡീലക്സാണ് അഞ്ചാം സ്ഥാനത്ത്. മോഡൽ 12.16 ശതമാനം നേരിയ പുരോഗതി കൈവരിച്ചു.സുസുക്കി ആക്‌സസ് ആറാം സ്ഥാനത്തും ബജാജ് പൾസർ പട്ടികയിൽ ഏഴാം സ്ഥാനത്തുമാണ്. എട്ടാം സഥാനത്തും ഒമ്പതാം സ്ഥാനത്തും യഥാക്രമം ടിവിഎസ് അപ്പാഷെയും ടിവിഎസ് എക്സ്എല്ലുമാണ്. 29,172 പേർ വാങ്ങിയ റോയൽ എൻഫീൽഡ് ക്ലാസിക് 350 ആണ് പത്താം സ്ഥാനത്ത്.അതേസമയം, ഹോണ്ട ഷൈൻ വിൽപ്പനയിൽ ഇടിവ് രേഖപ്പെടുത്തി, കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 1.43 ലക്ഷം യൂണിറ്റും ഏകദേശം 12 ശതമാനം ഇടിവും രേഖപ്പെടുത്തി. ഒരുകാലത്ത് രണ്ടാം സ്ഥാനത്തോ മൂന്നാം സ്ഥാനത്തോ ഫിനിഷ് ചെയ്തിരുന്ന ബജാജ് പൾസർ ജൂണിൽ 88,452 യൂണിറ്റുമായി ക്ലോസ് ചെയ്തു. എൻട്രി ലെവൽ സ്‌പോർട്ടി കമ്മ്യൂട്ടർ വിഭാഗത്തിൽ മത്സരം വർദ്ധിക്കുന്നതിന്റെ സൂചനയാണ് 20.39 ശതമാനം ഇടിവ്.സ്കൂട്ടർ വിഭാഗത്തിൽ, സുസുക്കി ആക്‌സസ് ഏതാണ്ട് ഒരുപോലെ വിൽപ്പനയിൽ തന്നെ തുടർന്നു, കഴിഞ്ഞ വർഷം ജൂണിൽ ഇത് 52,192 യൂണിറ്റായിരുന്നു. പട്ടികയിൽ കുറച്ചുകൂടി താഴെയായി, ടിവിഎസ് അപ്പാച്ചെ 41,386 യൂണിറ്റുകളുമായി ഉയർച്ച കാണിച്ചു. ടിവിഎസ് എക്‌സ്‌എൽ 33,349 യൂണിറ്റുകൾ റിപ്പോർട്ട് ചെയ്‌തെങ്കിലും 17.45 ശതമാനം ഇടിവ് രേഖപ്പെടുത്തി.