നഷ്ടപ്പെട്ട 33 മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി കണ്ണൂര്‍ സിറ്റി സൈബര്‍ സെല്‍ ഉടമസ്ഥര്‍ക്ക് കൈമാറി

നഷ്ടപ്പെട്ട 33 മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി കണ്ണൂര്‍ സിറ്റി സൈബര്‍ സെല്‍ ഉടമസ്ഥര്‍ക്ക് കൈമാറി



കണ്ണൂർ : നഷ്ടപ്പെട്ടതും മോഷണം പോയതുമായ 33 മൊബൈല്‍ ഫോണുകള്‍ വീണ്ടെടുത്ത് ഉടമസ്ഥർക്ക് കൈമാറി കണ്ണൂർ സിറ്റി സൈബർ സെല്‍.

മൊബൈല്‍ ഫോണ്‍ സംസ്ഥാനത്തെ വിവിധ ജില്ലകള്‍ക്ക് പുറമെ തമിഴ്നാട്, ഉത്തർപ്രദേശ്, ഡല്‍ഹി, കർണാടക തുടങ്ങിയ അന്യസംസ്ഥാനങ്ങളിലാണ് ട്രേസ് ആയത്. ലഭിച്ചവരില്‍ നിന്നും നേരിട്ടോ, പോലീസ് സ്റ്റേഷൻ വഴിയോ, കൊറിയർ വഴിയോ ആണ് എത്തിച്ചത്.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ്. പി ഐ.പി.എസ് സി.ഈ.ഐ.ആര്‍ പോര്‍ട്ടലിനെ കുറിച്ച്‌ വിശദീകരിക്കുകയും വീണ്ടെടുത്ത ഫോണുകള്‍ കമ്മീഷണർ നേരിട്ട് തന്നെ ഉടമസ്ഥർക്ക് നല്‍കുകയും ചെയ്തു. 

സൈബർ സെല്‍ എ.എസ്.ഐ എം.ശ്രീജിത്ത് സി.പി.ഒ ദിജിൻ രാജ് പി. കെ, എന്നിവർ ചേർന്നാണ് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്. 

ലഭിച്ച ഫോണുകള്‍ സൈബർ സെല്‍ ഉടമസ്ഥർക്ക് അണ്‍ബ്ലോക്ക്‌ ചെയ്തു നല്‍കി. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ സൈബർ സെല്‍ 300 ഓളം മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി ഉടമസ്ഥർക്ക് തിരിച്ച്‌ നല്‍കിയിട്ടുണ്ട്.

മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെട്ടാല്‍

മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെട്ടാല്‍ സിം കാർഡ് ഡ്യൂപ്ലിക്കേറ്റ് എടുത്ത് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ശേഷം പരാതി റസീത് ഉപയോഗിച്ച്‌ സി.ഈ.ഐ.ആർ പോർട്ടല്‍ (https://www.ceir.gov.in) വഴി ഫോണിലുള്ള മുഴുവൻ ഐഎംഇഐ നമ്പറുകളുടെ വിവരങ്ങളും നല്‍കിയാല്‍ ഫോണ്‍ ബ്ലോക്ക് ആവുകയും ബ്ലോക്ക് ആയ ഫോണില്‍ ആരെങ്കിലും സിം കാർഡ് ഇടുകയാണെങ്കില്‍ ഫോണ്‍ ട്രേസ് ആവുകയും ചെയ്യും. ശേഷം ഫോണ്‍ വീണ്ടെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

സെക്കൻഡ് ഹാൻഡ് മൊബൈല്‍ ഫോണുകള്‍ വാങ്ങിക്കുമ്പോള്‍ ഉടമസ്ഥരില്‍ നിന്നും നഷ്ടപ്പെട്ടതിന് ശേഷം ഉടമസ്ഥർ അറിയാതെയാണ് വിളിക്കുവാൻ ശ്രമിക്കുന്നത് എന്ന് മനസ്സിലാക്കുവാൻ സഞ്ചാർസാത്തി (https://sancharsaathi.gov.in) എന്ന വെബ്സൈറ്റിലെ Know Genuineness of Your Mobile Handset എന്ന ഓപ്ഷൻ വഴി ഐഎംഇഐ നമ്പർ നല്‍കിയാല്‍ മതി.