ഇരിട്ടി :എ കെ സി സി കുന്നോത്ത് ഫൊറോനായിടവകയൂണിറ്റ് ജൂലൈ 3, സെൻ്റ് തോമസ് ഡേ, സഭാ ദിനമായി ആചരിച്ചു

സഭാ ദിനാചരണം നടത്തി



















ഇരിട്ടി :എ കെ സി സി കുന്നോത്ത് ഫൊറോനായിടവകയൂണിറ്റ് ജൂലൈ 3, സെൻ്റ് തോമസ് ഡേ, സഭാ ദിനമായി ആചരിച്ചു. സെൻ്റ് തോമസ് പാരീഷ് ഹാളിൽ വെച്ചു ചേർന്ന പൊതുസമ്മേളനം ഫൊറോനാ ഹകാരി റവ. ഫാ. സെബാസ്റ്റ്യൻ മുക്കിലിക്കാട്ട് ഉദ്ഘാടനം ചെയ്തു യുണിറ്റ് പ്രസിഡൻ്റ് എൻ. വി. ജോസഫ് നെല്ലിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു അസി വികാരി റവ. ഫാ. ജോസഫ് കരിങ്ങാലിക്കാട്ടിൽ , ഗ്ലോബൽ സമിതിയംഗം ബെന്നി പുതിയാമ്പുറം സൺഡേസ്കൂൾ ഹെഡ്മാസ്റ്റർ ബിന്നി കൂട്ടുമല, തങ്കച്ചൻ തുരുത്തി മറ്റം, ഷാജി മംഗലത്തിൽ രഞ്ജനവടക്കേൽ മിനിമംഗലത്തിൽ സീന വരകു കാലായിൽ തുടങ്ങിയവർ പ്രസംഗിച്ചു. സഭാദിനാചരണത്തിൻ്റെ ഭാഗമായി സൺഡേസ്കൂൾ കുട്ടികൾക്ക് സഭാ ക്വിസ് മത്സരം നടത്തുകയും വിജയികൾക്ക് മെമൻ്റോകൾ നല്കുകയും ചെയ്തു