മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ ഇന്ത്യക്കാരൻ; കസ്റ്റംസ് പരിശോധനയിൽ പിടിയിൽ, ബാഗിൽ 5.3 കിലോ കഞ്ചാവ്

മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ ഇന്ത്യക്കാരൻ; കസ്റ്റംസ് പരിശോധനയിൽ പിടിയിൽ, ബാഗിൽ 5.3 കിലോ കഞ്ചാവ്

മസ്കറ്റ്: മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഞ്ചാവുമായി ഇന്ത്യക്കാരന്‍ പിടിയില്‍. ഒമാനിലേക്ക് 5.3 കിലോ കഞ്ചാവുമായെത്തിയ ഇന്ത്യന്‍ യാത്രക്കാരനാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. യാത്രക്കാരന്‍റെ ലഗേജില്‍ വിവിധ ബാഗുകളിലായി വിദഗ്ധമായി ഒളിപ്പിച്ച കഞ്ചാവാണ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. യാത്രക്കാരനെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.