ഒരു കൂട്ടം ആളുകൾ ആക്രമിക്കുന്നു, ഭഗവാൻ മാത്രം രക്ഷ; അവസാനം പറഞ്ഞത്...; മലയാളി യുവ സന്യാസിയുടെ മരണത്തിൽ ദുരൂഹത
തൃശ്ശൂർ : തെലുങ്കാനയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളിയായ യുവ സന്യാസിയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ ആരോപിച്ചു. നേപ്പാളിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രാമധ്യേ ശനിയാഴ്ചയാണ് തെലങ്കായിലെ കമ്മത്ത് വച്ച് തൃശൂർ മാങ്ങാട് സ്വദേശി ശ്രീ ബിൻ എന്ന ബ്രഹ്മാനന്ദഗിരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.കുന്നംകുളത്തിനടുത്ത് മങ്ങാട് സ്വദേശിയായ യുവ സന്യാസി ബ്രഹാമാനന്ദ ഗിരി അവസാനമായി വിളിച്ചത് നാട്ടിലുള്ള സുഹൃത്തിനെയായിരുന്നു. തന്നെ ഒരു കൂട്ടം ആളുകൾ ട്രെയിനിൽ ആക്രമിക്കുന്നു ഭഗവാൻ മാത്രമാണ് രക്ഷയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.ആറ് കൊല്ലമായി നേപ്പാളില്‍ സന്യാസ ജീവിതം നയിച്ചുവരികയായിരുന്ന ബ്രഹ്മാനന്ദ ഗിരി നാട്ടിലേക്കുള്ള യാത്രയില്‍ ട്രെയിനില്‍ വച്ചാണ് കൂട്ടുകാരനെ വിളിച്ചത്. ഫോൺ സംഭാഷണം അവസാനിച്ചതിന് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ വീട്ടുകാരെ തേടിയെത്തിയത് മരണ വിവരമായിരുന്നു. തെലുങ്കാനയിലെ കമ്മം സ്റ്റേഷനടുത്ത് റെയില്‍ർവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കൈയ്യിലുണ്ടായിരുന്ന ഫോണ്‍ നമ്പരില്‍ നിന്നാണ് നാട്ടിലേക്ക് റെയില്‍വേ പൊലീസ് വിവരം കൈമാറിയത്. മരണ വിവരം വന്നതിന് പിന്നാലെയാണ് സുഹൃത്ത് അവസാനമായി വിളിച്ച ഫോണ്‍ സംഭാഷണം വീട്ടുകാര്‍ക്കെത്തിച്ചത്.മരണത്തില്‍ ദുരൂഹത ആരോപിച്ച കുടുംബം അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കും റെയിൽവേ പാസഞ്ചർ അമിനിറ്റി കമ്മിറ്റി ചെയർമാൻ പി കെ കൃഷ്ണദാസനും പരാതി നൽകിയിട്ടുണ്ട്. ജില്ലാ കളക്ടർക്കും പോലീസിനും നാളെ പരാതി നൽകുമെന്ന് സഹോദരി ഭർത്താവ് സനീഷ് പറഞ്ഞു.