മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാനത്തുടനീളം നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിട്ടി ടൗണിൽ റോഡ് ഉപരോധ സമരം സംഘടിപ്പിച്ചു.




ഇരിട്ടി നഗരത്തിൽ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധത്തിനിടയിൽ ഉന്തും തള്ളും.


















ഇരിട്ടി: കേരളത്തിൻ്റെ ആരോഗ്യ മേഖലയെ തകർത്ത ആരോഗ്യ മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാനത്തുടനീളം നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  ഇരിട്ടി ടൗണിൽ റോഡ് ഉപരോധ സമരം സംഘടിപ്പിച്ചു.
മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ല പ്രസിഡൻ്റ് നസീർ നല്ലൂർ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡണ്ട് ഫവാസ് പുന്നാട്  അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി അജ്മൽ ആറളം, കെ.വി ഫാസിൽ, ഇജാസ് ആറളം,കെ.പി റംഷാദ് ,പി.സി ഷംനാസ് , ഷഫീഖ് പേരാവൂർ , ഫിറോസ് മുരിക്കഞ്ചേരി , അബ്ദുറഹിമാൻ കേളകം,  ഇ.പി ലത്തീഫ് , സവാദ് പെരിയത്തിൽ , അസ്ലം കാക്കയങ്ങാട് , മുഹമ്മദ് ബയാനി, അസ്ലം മുഴക്കുന്ന് , വി.കെ മുനീർ,ഫൈസൽ പെരിയത്തിൽ നേതൃത്വം നൽകി.
റോഡ് ഉപരോധം സംഘടിപ്പിച്ച മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.