കൊട്ടിയൂർ: വന മഹോത്സവത്തിന്റയും എഫ്.എഫ്&ഡബ്ല്യു മിഷന്റേയും ഭാഗമായി കൊട്ടിയൂർ വെസ്റ്റ് സെക്ഷന്റെ ആഭിമുഖ്യത്തിൽ പാൽച്ചുരത്ത് വിത്തൂട്ട്  പ്രോഗ്രാം നടത്തി. പാൽചുരം എ. പി. സി യിൽ വച്ച് കൊട്ടിയൂർ വെസ്റ്റ് സെക്ഷൻ ഫോറസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് കൊട്ടിയൂർ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാജി പൊട്ടയിൽ ഉദ്ഘാടനം ചെയ്തു. വാച്ചർമാരായ തോമസ് ബിനോയി  ഷൈജൻ പ്രവീൺ പ്രമോദ് അജീഷ് ഗോപി തുടങ്ങിയവർ പങ്കെടുത്തു