ജാനകി vs സ്റ്റേറ്റ് ഓഫ് കേരള; സിനിമ കാണാൻ ഹൈക്കോടതി
ജാനകി vs സ്റ്റേറ്റ് ഓഫ് കേരള സിനിമ കാണാൻ ഹൈക്കോടതി തീരുമാനം. ശനിയാഴ്ചയാണ് സിനിമ കാണാൻ കോടതി തീരുമാനം എടുത്തിരിക്കുന്നത്. കോടതി സിനിമ കണ്ട ശേഷമായിരിക്കും തുടർ നടപടികൾ ഉണ്ടാവുക. സിനിമയുമായി ബന്ധപ്പെട്ട ഹർജി കോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എന്‍ നഗരേഷിന്റേതാണ് സുപ്രധാന തീരുമാനം.
പാലാരിവട്ടത്തെ ലാല്‍ മീഡിയയില്‍ ശനിയാഴ്ച പത്ത് മണിക്കാകും കോടതി സിനിമ കാണുക. സെന്‍സര്‍ ബോര്‍ഡ് പ്രതിനിധികളും ലാല്‍ മീഡിയയിലെത്തും. ഇത് സിനിമയുടെ നിര്‍മാതാക്കള്‍ക്ക് പ്രതീക്ഷ നല്‍കുന്നതായിരുന്നു. എങ്കിലും മുന്‍പ് കോടതി സിനിമ കാണുന്നതിനെക്കുറിച്ച് പരാമര്‍ശമുണ്ടായപ്പോള്‍ സിനിമ കാണുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നാണ് കോടതി സൂചിപ്പിച്ചിരുന്നത്.