ഇരിട്ടി കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ അതിര്‍ത്തി ചെക്‌പോസ്റ്റില്‍ പോലീസിന്റെ ദേഹ പരിശോധനക്കിടെ യാത്രികന്‍ പുഴയിലേക്ക് എടുത്തുചാടി

 ഇരിട്ടി കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ അതിര്‍ത്തി ചെക്‌പോസ്റ്റില്‍ പോലീസിന്റെ  ദേഹ പരിശോധനക്കിടെ യാത്രികന്‍ പുഴയിലേക്ക് എടുത്തുചാടി






ഇരിട്ടി : കേരളാ - കർണ്ണാടക അതിർത്തിയിലെ കൂട്ടുപുഴ പോലീസ് ചെക്ക് പോസ്റ്റിൽ വാഹനത്തിൽ എത്തിയ മൂന്നുപേരെ ദേഹ പരിശോധന നടത്തുന്നതിനിടെ ഒരു യുവാവ് കുതറിയോടി പുഴയിൽ ചാടി. തലശ്ശേരി സ്വദേശിയായ റഹീം (30 ) ആണ് പുഴയിൽ ചാടിയത്, കുത്തൊഴുക്കുള്ള പുഴയിൽ അകപ്പെട്ട റഹീം മുങ്ങിപ്പോവുകയായിരുന്നു. ഇയാൾക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന തലശ്ശേരി സ്വദേശികളായ ഹാരിസ്, നിധിൻ എന്നിവരെ ഇരിട്ടി ഡിവൈഎസ് പി യുടെ നേതൃത്വത്തിലുള്ള പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് വൈകുന്നേരം 5.30 തോടെ കർണ്ണാടകത്തിൽ നിന്നും മാക്കൂട്ടം ചുരം വഴി എത്തിയ ഇന്നോവ കാർ പോലീസ് പരിശോധിക്കുന്നതിനിടെ ആയിരുന്നു സംഭവം. ദേഹ പരിശോധനക്കിയോടെ കൂട്ടുപുഴ പാലത്തിനും പോലീസ് ചെക്ക് പോസ്റ്റിനും ഇടയിലൂടെ റഹീം പെട്ടെന്ന് കുതറി ഓടി പുഴയിൽ ചാടുകയായിരുന്നു.
ഫയർഫോഴ്സ് എത്തി പരിശോധന നടത്തി.