ചക്കരക്കൽ അഞ്ചരക്കണ്ടി റോഡിലെ വളവിൽ പീടികയിൽ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് യുവാവ് മരണപ്പെട്ടു

ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് യുവാവ് മരണപ്പെട്ടു

 
img_7925.jpg

അഞ്ചരക്കണ്ടി ▸ ചക്കരക്കൽ അഞ്ചരക്കണ്ടി റോഡിലെ വളവിൽ പീടികയിൽ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് യുവാവ് മരണപ്പെട്ടു. ചൊവ്വാഴ്ച രാത്രി ചക്കരക്കല്ല് ഭാഗത്ത് നിന്ന് അഞ്ചരക്കണ്ടിയിലേക്ക് ബൈക്കിൽ യാത്ര ചെയ്യവെയാണ് അപകടം നടന്നത്.

വയറിങ്ങ് ജോലിക്കാരനായ ചക്കരക്കൽ സ്വദേശിയായ പ്രബിൻ (38) മരിച്ചത്.

യാത്ര ചെയ്യവെ വളവിൽ പീടികക്ക് സമീപ ം ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടം. 20 മിനിറ്റോളം ആരുടെയും ശ്രദ്ധയിൽപെട്ടില്ല.. പിന്നീട് വഴിയാത്രക്കാരാണ് പരുക്കേറ്റ അവസ്ഥയിൽ യുവാവിനെ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലേക്ക് എത്തിച്ചത്. പക്ഷേ, ആശുപത്രിയിൽ എത്തും മുൻപേ തന്നെ മരണം സംഭവിച്ചിരുന്നു.