ജിദ്ദയില്‍ മലയാളി പ്രവാസിയുടെ 15 മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു

ജിദ്ദയില്‍ മലയാളി പ്രവാസിയുടെ 15 മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു

ജിദ്ദ- ജിദ്ദയില്‍ മലയാളി പ്രവാസിയുടെ പതിനഞ്ചു മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു. പെരിന്തല്‍മണ്ണ മണ്ണാര്‍മല സ്വദേശി കൂളത്ത് ആരിഫിന്റെയും ഫര്‍സാനയുടെയും മകള്‍ ഇവയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. സഹോദരി- അയ ഫാത്തിമ. മുഹമ്മദ് കുട്ടി പാണ്ടിക്കാടിന്റെ നേതൃത്വത്തില്‍ കെ.എം.സി.സി വെല്‍ഫെയര്‍ വിംഗ് പ്രവര്‍ത്തകര്‍ മരണാനന്തര നടപടിക്രമങ്ങള്‍ക്ക് രംഗത്തുണ്ട്.