ഇരിട്ടി നേരംപോക്ക് റോഡിലെ പൈപ്പ് ലൈൻ നിർമ്മാണ പ്രവർത്തികൾ അനന്തമായി നീളുകയും, പൊട്ടി പൊളിച്ച റോഡിൽ പൊടി ശല്യം കാരണം കടകൾ തുറന്നു പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയിൽ, നിർമ്മാണ നടപടികൾ വൈകിക്കുന്ന അധികൃതരുടെ അനാസ്ഥയിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിട്ടി യൂണിറ്റ് പ്രതിഷേധിച്ചു

ഇരിട്ടി - നേരംപോക്ക്  റോഡ് : വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്







ഇരിട്ടി നേരംപോക്ക് റോഡിലെ പൈപ്പ് ലൈൻ നിർമ്മാണ പ്രവർത്തികൾ അനന്തമായി നീളുകയും, പൊട്ടി പൊളിച്ച റോഡിൽ  പൊടി ശല്യം കാരണം കടകൾ തുറന്നു പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയിൽ, നിർമ്മാണ നടപടികൾ വൈകിക്കുന്ന അധികൃതരുടെ അനാസ്ഥയിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിട്ടി യൂണിറ്റ് പ്രതിഷേധിച്ചു.
ഇന്ന് ഇരിട്ടിയിൽ എത്തിയ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറിയും,ജില്ലാ പ്രസിഡൻ്റും ആയ ദേവസ്യ മേച്ചേരിയും,ഇരിട്ടി യൂണിറ്റ് പ്രസിഡണ്ട് റെജി തോമസ്,എന്നിവർ നേരംപോക്ക് റോഡിലെ വ്യാപാരികളും,അധികൃതരും  ആയി സംസാരിച്ചതിൻ്റെ ഭാഗമായി അടുത്ത തിങ്കളാഴ്ചയോടെ പ്രവർത്തികൾ പൂർത്തീകരിച്ചില്ല എങ്കിൽ ശക്തമായ സമരത്തിലേക്ക് നീങ്ങാൻ ആണ് വ്യാപാരികളുടെ തീരുമാനം

മൂന്ന് ദിവസം കൊണ്ട് പ്രവർത്തികൾ പൂർത്തിയാക്കും എന്ന് പറഞ്ഞ് തുടങ്ങിയ പ്രവൃത്തി 13 ദിവസം ആയിട്ടും എങ്ങും എത്താതെ ഇഴയുകയാണ്, വാഹന ഗതാഗതം തടസ്സപ്പെടുന്ന അവസ്ഥയാണ്  നഗരത്തിലെ പ്രധാന സർക്കാർ സ്ഥാപനങ്ങളിലേക്ക് ഉള്ള  ഈ വഴി,പൊടി ശല്യം കാരണം പൊതുജനങ്ങൾക്ക്  സഞ്ചരിക്കാനോ,കടകൾ തുറന്നു വയ്ക്കാനോ സാധിക്കാത്ത അവസ്ഥ,ലക്ഷങ്ങളുടെ നഷ്ടം ആണ് ഓരോ വ്യാപാരിക്കും അനുഭവം