"ജെൻസി വിത്ത്‌ യു.ഡി.എഫ് " എം എസ്‌ എഫ് ഇലക്ഷൻ ക്യാമ്പയിന് പേരാവൂരിൽ തുടക്കം

"ജെൻസി വിത്ത്‌ യു.ഡി.എഫ് "   
എം എസ്‌ എഫ് ഇലക്ഷൻ ക്യാമ്പയിന് പേരാവൂരിൽ തുടക്കം 









ഇരിട്ടി: തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥികളുടെ പ്രചരണത്തിന്റെ ഭാഗമായി എം.എസ്‌.എഫ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി യൂണിറ്റ് തലങ്ങളിൽ സംഘടിപ്പിക്കുന്ന "ജെൻസി വിത്ത്‌ യു.ഡി.എഫ് " ഹോം വിസിറ്റ് ഇലക്ഷൻ ക്യാമ്പയിന്റെ നിയോജക മണ്ഡലം തല ഉദ്ഘാടനം ഇരിട്ടി മുൻസിപ്പാലിറ്റിയിലെ ഉളിയിൽ വാർഡിൽ വെച്ച് നടന്നു. എം.എസ്‌.എഫ് ദേശീയ പ്രവർത്തക സമിതിയംഗം ഇജാസ് ആറളം ക്യാമ്പയിനിന്റെ ഉദ്ഘാടനം നിർവഹിച്ചു. എം.എസ്‌.എഫ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ്‌ ഷമൽ വമ്പൻ അധ്യക്ഷനായി. ഉളിയിൽ വാർഡ് യു.ഡി.എഫ് സ്ഥാനാർഥി ഷബ്‌ന ടീച്ചർ, എം എസ്‌ എഫ് കണ്ണൂർ ജില്ലാ സെക്രട്ടറി ഇ.കെ ഷഫാഫ്, മുസ്‌ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ്‌ ഫവാസ് പുന്നാട്, എം എസ്‌ എഫ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സി.കെ സാദിഖ്, വൈസ് പ്രസിഡന്റ്‌ അഫ്സൽ ഹസ്സൻ, മുസ്‌ലിം ലീഗ് ഉളിയിൽ ശാഖ പ്രസിഡന്റ്‌ വി.എം മുഹമ്മദ്‌, സെക്രട്ടറി ആർ.കെ മുജീബ്, ട്രഷറർ അയ്യൂബ്, സത്താർ ടി.കെ, മുഹമ്മദലി ഇലാഹി, തായിഫ്,  എം.എസ്‌എഫ് മുൻസിപ്പൽ പ്രസിഡന്റ്‌ ജുനൈദ് ഇരിട്ടി, ഹാനി പെരിയത്തിൽ, യാസ്മിൻ താജ്, റന.പി, നിദ.പി, മുഹ്സിൻ, നിഹാൽ, ഷംന സിറാജ്, നാജി തുടങ്ങി മറ്റു എം. എസ്‌.എഫ്, ഹരിത പ്രവർത്തകരും പങ്കെടുത്തു