ത്വലാഖ്-ഇ-ഹസൻ; വിമർശനവുമായി സുപ്രീംകോടതി, കടുത്ത വിവേചന രീതികൾ ഉണ്ടെങ്കിൽ ഇടപെടുമെന്ന് മുന്നറിയിപ്പ്
ദില്ലി: മാസത്തിലൊരിക്കൽ വീതം മൂന്നുമാസം ത്വലാക്ക് ചൊല്ലി ബന്ധം വേർപ്പെടുത്തുന്ന ആചാരത്തിനെതിരെ (തലാഖ്-ഇ-ഹസൻ) വിമർശനവുമായി സുപ്രീംകോടതി. പരിഷ്കൃതസമൂഹത്തിന് തുടരാൻ കഴിയുന്നതാണോ ഇതെന്നും കടുത്ത വിവേചന രീതികൾ ഉണ്ടെങ്കിൽ ഇടപെടുമെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. 2025 ലും ഇക്കാര്യങ്ങൾ അനുവദിക്കണോ എന്ന് ചോദിച്ച കോടതി വിഷയം അഞ്ചംഗ ഭരണഘടന ബെഞ്ചിന് വിടുമെന്ന സൂചനയും നൽകി. തലാഖ്-ഇ-ഹസൻ ആചാരത്തിനെതിരായ ഹർജിയിലാണ് കോടതി നിരീക്ഷണം ഉണ്ടായത്.