ഗതാഗതം നിരോധിച്ച സ്ഥലത്തേക്ക് മദ്യലഹരിയില്‍ കാര്‍ ഓടിച്ച്‌ കയറ്റി: ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

ഗതാഗതം നിരോധിച്ച സ്ഥലത്തേക്ക് മദ്യലഹരിയില്‍ കാര്‍ ഓടിച്ച്‌ കയറ്റി: ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്


കണ്ണൂർ: കണ്ണൂർ ചാലയില്‍ കാർ ഗർഡറില്‍ കുടുങ്ങി ഉണ്ടായ അപകടത്തില്‍ ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്. മലപ്പുറം കൊണ്ടോട്ടി സ്വദേശി ലാസിമിനെതിരെയാണ് കേസ്.

ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. ഗതാഗതം നിരോധിച്ച സ്ഥലത്തേക്ക് ഇയാള്‍ കാർ ഓടിച്ച്‌ കയറ്റി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അടക്കം പുറത്ത് വന്നിരുന്നു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഏറെ പരിശ്രമിച്ചിട്ടും

മേല്‍പ്പാലത്തിനിടയില്‍ കുടുങ്ങി പോയ വണ്ടി തിരിച്ചെടുക്കാൻ പറ്റാതെ വന്നതോടെയാണ് പൊലീസ് സ്ഥലത്തെത്തിയത്. ചാല കവലക്ക് സമീപമാണ് അപകടമുണ്ടായത്. 

ഗതാഗതം നിരോധിച്ച സ്ഥലത്തേക്ക് ഇയാള്‍ കാര്‍ ഓടിച്ചു കയറ്റുകയും മേല്‍പ്പാലത്തിനിടയില്‍ കുടുങ്ങുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഏറെ പണിപ്പെട്ടാണ് ഫയര്‍ഫോഴ്സ് കാര്‍ പുറത്തെടുത്തത്.

 അപകടത്തില്‍ കാര്‍ ഡ്രൈവര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയിലാണ് ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞതെന്ന് പൊലീസ് പറയുന്നു