ചെടിക്കുളം ആയിഷ എല്‍.പി സ്‌കൂളില്‍ വിജയോത്സവം നടത്തി

ഇരിട്ടി:ഇരിട്ടി ഉപജില്ല കലോത്സവത്തില്‍ എല്‍.പി വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും അറബിക് കലാമേളയില്‍ രണ്ടാം സ്ഥാനവും നേടിയ ചെടിക്കുളം ആയിഷ എല്‍.പി സ്‌കൂളില്‍ പി.ടി.എയുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ വിജയോത്സവം നടത്തി.ചെടിക്കുളം ടൗണിലൂടെ കുട്ടികളും അധ്യപകരും പി.ടി.എയും ചേര്‍ന്ന് റാലി നടത്തി. കലാമേളയില്‍ ജനറല്‍ വിഭാഗത്തില്‍ 20 കുട്ടികളും അറബിക് കലാമേളയില്‍ 12 കുട്ടികളും ശാസ്ത്ര മേളയില്‍ 30 കുട്ടികളും കായിക മേളയില്‍ 20 വിദ്യാര്‍ത്ഥികളും പങ്കെടുത്ത് ഉന്നത വിജയം നേടി. ഹെഡ്മിസ്ട്രസ് ഉഷാകുമാരിയുടെ അധ്യക്ഷതയില്‍ മുന്‍ എച്ച്.എം ജെസി എം.ജെ വിജയോത്സവം ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ ജെസി റെജി, പി.ടി.എ പ്രസിഡണ്ട് റിനീഷ് പി.വി, എം.പി.ടി.എ. പ്രസിഡണ്ട് ശശികല , ജിഷ ,രശ്മി, ഉബൈദ്, വിജിന,അബിന്‍ ജോസ്, സ്‌കൂള്‍ ലീഡര്‍ ആമിര്‍ ദിയാന്‍ എന്നിവര്‍ സംസാരിച്ചു.വിജയോത്സവത്തിന്റെ ഭാഗമായി പായസ വിതരണവും സംഘടിപ്പിച്ചു.
