കണ്ണ് തുറന്നത് ആശുപത്രിയിൽ, വായിൽ നാക്കില്ല; വിവാഹിതനായ യുവാവ്, മുൻകാമുകിയെ ബലമായി ചുംബിക്കാൻ ശ്രമിച്ചെന്ന് കേസ്


കണ്ണ് തുറന്നത് ആശുപത്രിയിൽ, വായിൽ നാക്കില്ല; വിവാഹിതനായ യുവാവ്, മുൻകാമുകിയെ ബലമായി ചുംബിക്കാൻ ശ്രമിച്ചെന്ന് കേസ്



ഉത്തർപ്രദേശിലെ കാണ്‍പൂരിലെ ആളൊഴിഞ്ഞ ഒരു പ്രദേശത്ത് വച്ച് തന്നെ ബലമായി ചുംബിക്കാന്‍ ശ്രമിച്ച മുന്‍ കാമുകന്‍റെ നാവ് യുവതി കടിച്ച് മുറിച്ചു. അയാൾ തന്നെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും ബലമായി ചുംബിക്കാന്‍ ശ്രമിച്ചെന്നും പ്രാണരക്ഷാർത്ഥമാണ് നാവ് കടിച്ച് മുറിച്ചതെന്നും യുവതി പോലീസിനോട് പറഞ്ഞു. 35 -കാരനായ ചാമ്പി എന്ന ഇയാൾ വിവാഹിതനും പരാതിക്കാരിയായ സ്ത്രീയുമായി മുമ്പ് ബന്ധം പുലര്‍ത്തിയിരുന്ന ആളാണെന്നും പോലീസ് പറയുന്നു.പറ്റില്ലെന്ന് പറഞ്ഞിട്ടും പുറകെ നടന്നു<യുവതിയുടെ കുടുംബം അടുത്തിടെ അവളുടെ വിവാഹം ഉറപ്പിച്ചിരുന്നെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നാലെ യുവതി ചാമ്പിയുമായുള്ള എല്ലാം ബന്ധങ്ങളും അവസാനിപ്പിച്ചു. എന്നാൽ യുവതിയുടെ വിവാഹം നിശ്ചയിച്ചതില്‍ ചാമ്പി അസ്വസ്ഥനായിരുന്നു. ആവര്‍ത്തിച്ച് പറഞ്ഞിട്ടും അയാൾ അവളെ കാണാനായി നിരന്തരം ശ്രമിച്ച് കൊണ്ടേയിരുന്നു. യുവതിയും കുടുംബവും പല തവണ ചാമ്പിക്ക് ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും പോലീസ് പറയുന്നു. യുവതി അവനെ കാണാനോ സംസാരിക്കാനോ വിസമ്മതിച്ചു. അതേസമയം ചാമ്പി, യുവതിയെ നിരന്തരം പിന്തുടർന്നു.ഇതിനിടെ ഒരു ദിവസം യുവതി ഒറ്റയ്ക്ക് വയലിലേക്ക് പോകുന്നത് ചാമ്പി ശ്രദ്ധിക്കുകയും പിന്തുടരുകയും ചെയ്തു. ഇയാൾ യുവതിയെ കയറിപ്പിടിച്ച് ബലമായി ചുംബിക്കാന്‍ ശ്രമിച്ചു. എന്നാല്‍, യുവതി എതിർത്തു. ഇരുവരുടെയും ബലപ്രയോഗിത്തിനിടെ യുവതി ചാമ്പിയുടെ നാക്ക് കടിച്ച് ഒരു ഭാഗം മുറിച്ചെടുക്കുകയായിരുന്നു. ഇതോടെ ചാമ്പി നിലവിളിച്ചു. ശബ്ദം കേട്ട് ഗ്രാമവാസികൾ എത്തി. പിന്നാലെ ചാമ്പിയെ ആശുപത്രിയിലാക്കുകയും വീട്ടിലും പോലീസിലും വിവരമറിയിക്കുകയുമായിരുന്നു. പരിക്ക് ഗുരുതരമായതിനാൽ ചാമ്പിയെ പിന്നീട് കാൺപൂരിലെ ആശുപത്രിയിലേക്ക് മാറ്റി.<യുവാവിനെതിരെ കേസ്യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചാമ്പിക്കെതിരെ കേസെടുത്തെന്ന് പോലീസ് സ്ഥിരീകരിച്ചു. പീഡനത്തിനും നിർബന്ധിത ശാരീരിക ബന്ധത്തിനും വ്യക്തമായ തെളിവുകൾ ലഭിച്ചെന്നും പോലീസ് പറയുന്നു. യുവതിയുടെ കുടുംബം ചാമ്പിക്ക് പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു. എന്നിട്ടും അയാൾ ഉപദ്രവിക്കുകയായിരുന്നെന്നും ബിൽഹൗർ പോലീസ് പറയുന്നു.