വിവാഹ വേദിയിലേക്ക് കയറാന്‍ ഒരുങ്ങവെ മുമ്പിലായി വെളുത്ത തുണിയില്‍ പൊതിഞ്ഞ രൂപങ്ങൾ; ഒറ്റനോട്ടത്തിൽ മൃതദേഹങ്ങൾക്ക് സമം; വേദി മാറിപ്പോയോയെന്ന് വരെ തോന്നിയ നിമിഷം; ഒടുവിൽ സംഭിച്ചത്; വൈറലായി വധൂവരന്മാരുടെ എൻട്രി

വിവാഹ വേദിയിലേക്ക് കയറാന്‍ ഒരുങ്ങവെ മുമ്പിലായി വെളുത്ത തുണിയില്‍ പൊതിഞ്ഞ രൂപങ്ങൾ; ഒറ്റനോട്ടത്തിൽ മൃതദേഹങ്ങൾക്ക് സമം; വേദി മാറിപ്പോയോയെന്ന് വരെ തോന്നിയ നിമിഷം; ഒടുവിൽ സംഭിച്ചത്; വൈറലായി വധൂവരന്മാരുടെ എൻട്രി








കൊച്ചി: വിവാഹ വേദിയിലേക്കുള്ള വധൂവരന്മാരുടെ എൻട്രി കാഴ്ചക്കാരിൽ സംശയം സൃഷ്ടിച്ചതോടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വൈറലായിരിക്കുയാണ്. വധുവും വരനും വിവാഹ വേദിയിലേക്ക് കയറുന്ന ഭാഗത്തൊരുക്കിയ ഒരു അലങ്കാരം പെട്ടെന്നുള്ള കാഴ്ചയില്‍ കാഴ്ചക്കാര്‍ക്ക് സൃഷ്ടിച്ച അമ്പരപ്പില്‍ നിന്നാണ് വീഡിയോ വൈറലായത്. മൃതദേഹത്തിന്റെ പ്രതീതി ജനിപ്പിക്കുന്നതായിരുന്നു അലങ്കാരം. എന്നാൽ, സംഭവം മറ്റൊന്നായിരുന്നു. കാഴ്ചക്കാരെ ആദ്യം ഞെട്ടിച്ചെങ്കിലും പിന്നീട് ചിരിപ്പിച്ച ഈ വിവാഹ എൻട്രിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

വിവാഹഘോഷത്തിന് വിഷ്വൽ എഫക്റ്റ് നൽകാനായി ഒരുക്കിയ എൻട്രിയാണ് വൈറലായത്. വരനും വധുവും വിവാഹവേദിയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പായി വെളുത്ത തുണിയിൽ പൊതിഞ്ഞ രൂപങ്ങൾ കാണാം. ഇത് മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട മൃതദേഹം പൊതിയുന്നതിന് സമാനമായിരുന്നു. ഇത് കണ്ട പലരും സംഭവം എന്തുതന്നെയായാലും അത്ഭുതത്തോടെയും ആകാംഷയോടെയും നോക്കിനിന്നു. എന്നാൽ, പിന്നീട് മുന്നിൽ ചുരുട്ടിവെച്ചിരുന്ന വെളുത്ത തുണിയിലുള്ള പൊതികളിൽ വായു നിറയുകയും അത് ആനയുടെ രൂപത്തിലുള്ള കമാനം തീർക്കുകയും ചെയ്തു.

View this post on Instagram

A post shared by ghantaa (@ghantaa)

ഇതോടെയാണ് ഈ എൻട്രിയുടെ യഥാർത്ഥ ഉദ്ദേശ്യം വെളിപ്പെട്ടത്. വരനും വധുവിനും കടന്നുപോകാൻ വേണ്ടിയാണ് ഈ കമാനം ഒരുക്കിയിരുന്നത്. "അതെ, ഞാൻ വിചാരിച്ചു. നിങ്ങൾ വിചാരിച്ചു. ഞങ്ങൾ വിചാരിച്ചു." എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോ എഴുപത് ലക്ഷത്തിലേറെ പേർ കണ്ടുകഴിഞ്ഞു. പലരും ആദ്യം ഭയന്നെന്നും എന്നാൽ അവസാനമെത്തിയപ്പോൾ ചിരിച്ചുപോയെന്നും പ്രതികരിച്ചു. ആനയെപ്പോലെ തോന്നിച്ച കമാനവും ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്.