ഇരിട്ടി : ഇരിട്ടി നഗരസഭാ പ്രദേശങ്ങളിലും പായം പഞ്ചായത്തിലും ആരോഗ്യ വകുപ്പ് നട ത്തിയ മിന്നൽ പരിശോധനയിൽ ഹോട്ടലുക ളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചു. ഇരിട്ടി നഗരസഭ ആരോഗ്യ വിഭാഗം എൻഫോഴ്സ ന്റിന്റെ നേതൃത്വത്തിൽ കളറോട് മുതൽ പുന്നാ ട് വരെയുള്ള ഹോട്ടലുകളിൽ പരിശോധന നട ത്തിയത്. പഴകിയ ചോർ, ഫ്രൈഡ് റൈസ്, ബീഫ് ചില്ലി, ചിക്കൻ ചില്ലി, മത്സ്യക്കറി, ചെ മ്മീൻ കറി, മുട്ടക്കറി, പൊരിച്ച മത്സ്യം, പഴകിയ പഴങ്ങൾ എന്നിവ സ്ക്വാഡ് പടികൂടി.
ഹൈവേയിലെ അമീറിൻ്റെ ചായക്കട, ഫുഡ് ഹട്ട്, കെവിഎസ് ഹോട്ടൽ, മലബാർ തട്ടുകട, അടുക്കള, ചാലൂസ് ഹോട്ടൽ, ഫുഡ് മാജിക് എന്നിവയിൽ നിന്നും പഴകിയ ഭക്ഷണസാധനങ്ങളും മാലിന്യം അലക്ഷ്യമായി വലച്ചിട്ടതിന് എംവികെ റെസ്സ്റ്റോറന്റ് എന്നിവർക്കെതി രെയാണ് നടപടി. ഇരിട്ടി ക്ലീൻ സിറ്റി മാനേജർകെ.വി. രാജീവൻ, സീനിയർ പബ്ലിക് ഹെത്ത് എച്ച്ഐ ഷാജി, പിഎച്ച്ഐമാരായ സന്ദീപ്, സ്വപ്നശ്രീ. മനോജ് എന്നിവരുടെ നേതൃത്വത്തി ലാണ് പരിശോധന നടത്തിയത്.
പായം പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളി ലുള്ള ഹോട്ടലുകൾ, കൂൾ ബാറുകൾ, അതിഥി തൊഴിലാളികളുടെ വാസസ്ഥലങ്ങൾ എന്നിവി ടങ്ങളിൽ വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ വിഭാഗം പരിശോധിച്ചു. ശുചിത്വ മാ നദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും പകർച്ചവ്യാധികളെ കു റിച്ച് ബോധവത്കരണം നടത്തുകയും ചെയ്തു. ശുചിത്വം പാലക്കാഞ്ഞതിനാൽ രണ്ട് സ്ഥാപന ങ്ങൾക്ക് പിഴ ചുമത്തി. ഹെൽത്ത് ഇൻസ്പെ ക്ടർ ബിനോജ് സി. കുറ്റ്യാനി, സിജു കേളോ ത്ത്, അനിൽകുമാർ, ജിതിൻ ജോർജ്, സന്ദി പ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.
