വോട്ടർപട്ടികയിൽ പേരില്ലാത്ത സ്ഥാനാർഥി; വിമർശനവുമായി എം.വി ഗോവിന്ദൻ
കണ്ണൂർ: വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ സ്ഥാനാർത്ഥിയെ മാറ്റിയതിൽ പ്രാദേശിക ഘടകത്തെ രൂക്ഷമായി വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ആന്തൂർ നഗരസഭ തെരഞ്ഞെടുപ്പ് കൺവെൻഷനിലായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വിമർശനം. ആന്തൂർ നഗരസഭയിലെ ബക്കളം ഡിവിഷനിലേക്കുള്ള ജബ്ബാർ ഇബ്രാഹിമിനെയാണ് വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ മാറ്റിയത്. ടി.വി പ്രേമരാജൻ ആണ് പുതിയ സ്ഥാനാർത്ഥി. വീടുകൾ കയറണം എന്ന് പലതവണ പറഞ്ഞതാണ്, ഓരോ വോട്ടറെ കുറിച്ചും കൃത്യമായ ധാരണ വേണമെന്നും ഇപ്പോൾ കൂടുതൽ ഒന്നും പറയുന്നില്ലെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.

