വയനാട്ടിലെ അംഗനവാടി മനോഹരമായി പെയിന്റ് ചെയ്ത് ശിവപുരം ഹൈ സ്കൂൾ എസ്എസ് എൽ സി 2004-2005 ബാച്ച്
സുൽത്താൻ ബത്തേരി : അറിവിന്റെ അക്ഷരക്കളത്തിലേക്ക് ഇനി ഇവരും പറന്നുയരട്ടെ. പൂവഞ്ചിയിലുള്ള ആദിവാസി ഉന്നതിയിലെ അംഗനവാടി വിസ്മയിപ്പിക്കും ചിത്രങ്ങൾ ചാർത്തി അതിമനോഹരമായി പെയിന്റ് ചെയ്തു 22ഇൽ പരം കുരുന്നുകൾക്കാണ് പഠനത്തിനുള്ള അവസരം നൽകിയത്. ശിവപുരം 2004-2005 ബേച്ചിലെ ജിതിൻ തൂണേരിയുടെ നേതൃത്വത്തിൽ ശ്യാം പ്രസാദ്, വിനീഷ്, സനൂപ്, തായിഫ്, ഷരീഫ് എന്നിവർക്കൊപ്പം പഠനോപകാരണങ്ങളും കളിപ്പാട്ടവും നൽകി വളർന്നു വരുന്ന തലമുറയ്ക്ക് മാതൃകയാവുകയായിരുന്നു.
കൂടാതെ കുഞ്ഞുമുഹമ്മദിക്ക, പോൾ ബത്തേരി എന്നിവർ തുടങ്ങി വിശ്ഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം വേദിയും അംഗനവാടിയും നിറഞ്ഞ സദസ്സായി മാറുകയും ചെയ്തു.
