കോഴിക്കോട്: പതിമൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ തമിഴ്‌നാട് സ്വദേശിയെ രണ്ടു മാസത്തിന് ശേഷം പിടികൂടി.
തഞ്ചാവൂരില്‍ കുറുവാ സംഘം താമസിക്കുന്ന സ്ഥലത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന ബാലാജിയെ ആണ് കൊയിലാണ്ടി പൊലീസ് അതിസാഹസികമായി കസ്റ്റഡിയിലെടുത്തത്. തഞ്ചാവൂര്‍ പട്ടിത്തോപ്പ് തിരുട്ട് ഗ്രാമത്തിനടുത്തുള്ള വീട്ടിലായിരുന്നു ബാലാജിയുടെ താസമസം.
കോഴിക്കോട്ടെത്തി 13കാരിയെ പീഡിപ്പിച്ച ശേഷം പിടക്കപ്പെടാതിരിക്കാന്‍ തമിഴ്‌നാട്ടിലേക്ക് കടന്നു കളയുക ആയിരുന്നു. തമിഴ്‌നാട്ടില്‍ കളവ്, വധശ്രമം ഉള്‍പ്പെടെ അഞ്ചോളം കേസിലെ പ്രതിയാണ് ബാലാജി.
തിരുട്ട് ഗ്രാമത്തിനടുത്ത് കുറുവ സംഘം താമസിക്കുന്ന തഞ്ചാവൂര്‍ അയ്യാപേട്ടലിംഗ കടിമേടു കോളനിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. വലിയ ചെറുത്തു നില്‍പ്പുണ്ടായെങ്കിലും അയ്യാംപേട്ട ലോക്കല്‍ പൊലീസിന്റെ കൂടി സഹായത്തോടെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

