കളിക്കാൻ നിക്കല്ലേ, പണി കിട്ടും… ഓ​ൺ​ലൈ​ൻ വാ​തു​വ​യ്പ്: ന​ഷ്ട​പ്പെ​ട്ട​ത് ല​ക്ഷ​ങ്ങ​ൾ; 18കാ​ര​ൻ ജീ​വ​നൊ​ടു​ക്കി

കളിക്കാൻ നിക്കല്ലേ, പണി കിട്ടും… ഓ​ൺ​ലൈ​ൻ വാ​തു​വ​യ്പ്: ന​ഷ്ട​പ്പെ​ട്ട​ത് ല​ക്ഷ​ങ്ങ​ൾ; 18കാ​ര​ൻ ജീ​വ​നൊ​ടു​ക്കി

ഓ​ൺ​ലൈ​ൻ വാ​തു​വെ​പ്പി​ൽ ല​ക്ഷ​ങ്ങൾ ന​ഷ്ട​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് തെ​ല​ങ്കാ​ന​യി​ൽ 18 വ​യ​സു​കാ​ര​ൻ ആ​ത്മ​ഹ​ത്യ​ചെ​യ്തു. സം​ഗ​റെ​ഡ്ഡി ജി​ല്ല​യി​ലെ ക​ണ്ടു​കൂ​ർ പ്ര​ദേ​ശ​ത്തെ താ​മ​സ​ക്കാ​ര​നാ​യ വി​ക്രം ആ​ണു മ​രി​ച്ച​ത്. കീ​ട​നാ​ശി​നി ക​ഴി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ വി​ക്ര​മി​നെ ബ​ന്ധു​ക്ക​ൾ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​രു​ന്നു. ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണു മ​ര​ണം.

ഓ​ൺ​ലൈ​ൻ വാ​തു​വ​യ്പ് ആ​പ്പു​ക​ളി​ൽ ക​ട​ബാ​ധ്യ​ത വ​ർ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഹൈ​ദ​രാ​ബാ​ദി​ലെ ടാ​ക്സി ഡ്രൈ​വ​ർ ആ​ഴ്ച​ക​ൾ​ക്കു മു​ന്പ് ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു. യാ​ദാ​ദ്രി-​ഭു​വ​ന​ഗ​രി ജി​ല്ല സ്വ​ദേ​ശി​യാ​യ പാ​ല​ഡു​ഗു സാ​യ് (24) ആ‍​യി​രു​ന്നു മ​രി​ച്ച​ത്. ര​ണ്ടു വ​ർ​ഷ​മാ​യി ഇ​യാ​ൾ ഓ​ൺ​ലൈ​ൻ വാ​തു​വെ​പ്പി​ന് അ​ടി​മ​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, സ​മാ​ന​മാ​യ മ​റ്റൊ​രു കേ​സ് അ​ടു​ത്തി​ടെ മ​ധ്യ​പ്ര​ദേ​ശി​ൽ​നി​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്തു. ഓ​ൺ​ലൈ​ൻ ഗെ​യി​മി​ൽ ഏ​ക​ദേ​ശം 30 ല​ക്ഷം രൂ​പ ന​ഷ്ട​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​യാ​ഴ്ച ഭോ​പ്പാ​ലി​ൽ 32 കാ​ര​നാ​യ സി​വി​ൽ കോ​ൺ​ട്രാ​ക്ട​ർ ത​ന്‍റെ വീ​ട്ടി​ൽ ജീ​വ​നൊ​ടു​ക്കി. ഏ​വി​യേ​റ്റ​ർ എ​ന്ന ഓ​ൺ​ലൈ​ൻ ഗെ​യിം ക​ളി​ക്കാ​ൻ വേ​ണ്ടി ആ​ളു​ക​ളി​ൽ​നി​ന്ന് ക​ടം വാ​ങ്ങി​യ​താ​യി വീ​ട്ടി​ൽ​നി​ന്നു ക​ണ്ടെ​ടു​ത്ത കു​റി​പ്പി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി പോ​ലീ​സ്.