ഇന്ത്യ -ശ്രീലങ്ക വനിത ടി20: പരമ്പര തൂത്തുവാരി ഇന്ത്യ; ശ്രീലങ്കയ്ക്കെതിരെ 15 റൺസ് ജയം

ഇന്ത്യ -ശ്രീലങ്ക വനിത ടി20: പരമ്പര തൂത്തുവാരി ഇന്ത്യ; ശ്രീലങ്കയ്ക്കെതിരെ 15 റൺസ് ജയം



ശ്രീലങ്കയ്‌ക്കെതിരായ വനിതാ ടി 20 ക്രിക്കറ്റിൽ പരമ്പര തൂത്തുവാരി ഇന്ത്യൻ പെൺപട. കാര്യവട്ടത്ത് നടന്ന അഞ്ചാം ടി20 മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ 15 റൺസിനാണ് ഇന്ത്യ വിജയിച്ചത്.

ഇന്ത്യ ഉയർത്തിയ 176 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്കയ്ക്ക് 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 160 റൺസ് മാത്രമാണ് നേടാനായത്. ഇതോടെ പരമ്പരയിലെ അഞ്ച് മത്സരങ്ങളും ജയിച്ച് ഇന്ത്യ സമ്പൂർണ ആധിപത്യം നേടി. ഇതിനുമുൻപ് ബംഗ്ലാദേശിനും വെസ്റ്റിൻഡീസിനും എതിരെയാണ് മുഴുവൻ മത്സരങ്ങളും ജയിച്ച് പരമ്പര നേടിയത്.


ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ മിന്നും പ്രകടനം ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഹർമൻപ്രീത് മത്സരത്തിൽ അർധസെഞ്ചുറി നേടി. 43 പന്തിൽ 68 റൺസ് ഹർമൻപ്രീത് സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയുടെ തുടക്കം മികച്ചതായിരുന്നു