പ്ലസ് ടു വിദ്യാര്‍ഥികളെ മര്‍ദിച്ചെന്ന പരാതിയിൽ അധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തു

പ്ലസ് ടു വിദ്യാര്‍ഥികളെ മര്‍ദിച്ചെന്ന പരാതിയിൽ അധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തു




കാസർഗോഡ് :പ്ലസ് ടു വിദ്യാർഥികളെ അധ്യാപകൻ ക്രൂരമായി മർദിച്ചെന്ന പരാതിയില്‍ കേസ്. അധ്യാപകൻ ലിജോ ജോണിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

പയ്യന്നൂർ ഗവ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികള്‍ക്കാണ് മർദനമേറ്റത്. 

തൃക്കരിപ്പൂർ തങ്കയം സ്വദേശികളാണ് പരിക്കേറ്റ വിദ്യാർഥികള്‍. വിനോദ യാത്രക്കിടെ ഉണ്ടായ തർക്കം അധ്യാപകന് വൈരാഗ്യമായി മാറിയെന്നാണ് എഫ്‌ഐആര്‍. പറഞ്ഞു തീർക്കാൻ എന്ന പേരില്‍ ലിജോ ജോണിന്‍റെ നാട്ടിലേക്ക്‌ വിളിച്ചു വരുത്തി മർദിച്ചു. 


ലിജോ ജോണും സുഹൃത്തുക്കളും ചേർന്നാണ് വളഞ്ഞിട്ട് അടിച്ചതെന്ന് വിദ്യാർഥികള്‍ ആരോപിക്കുന്നു. പരിക്കേറ്റ വിദ്യാർഥികള്‍ തൃക്കരിപ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.