മാറ്റമില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ്, ദുബായ്-തിരുവനന്തപുരം വിമാനം റദ്ദാക്കി,പിതാവിന്റെ മരണവിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചവർ പോലും ദുരിതത്തിൽ, പ്രതിഷേധം

മാറ്റമില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ്, ദുബായ്-തിരുവനന്തപുരം വിമാനം റദ്ദാക്കി,പിതാവിന്റെ മരണവിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചവർ പോലും ദുരിതത്തിൽ, പ്രതിഷേധം


ദില്ലി : യാത്രക്കാരെ ദുരിതത്തിലാക്കി വീണ്ടും എയർ ഇന്ത്യ എക്സ്പ്രസ്സ്‌. ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനം റദ്ദാക്കി. ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഒരു പകൽ മുഴുവൻ യാത്രക്കാരെ അനിശ്ചിതത്വത്തിലാക്കി ഒടുവിൽ റദ്ദാക്കി. ഇനി നാളെയാണ് പുറപ്പെടുക. പിതാവിന്റെ മരണത്തെത്തുടർന്ന് അടിയന്തരമായി യാത്ര ചെയ്യുന്നവരുൾപ്പടെയാണ് വിമാനത്തിലുള്ളത്.പല അത്യാവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർ.   വിമാനം പുറപ്പെടേണ്ടിയിരുന്നത് ഇന്ന് രാവിലെ 06.05ന് ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്ക്. മോശം കാലാവസ്ഥ കാരണം തിരുവനന്തപുരത്തു നിന്ന് എത്തേണ്ട വിമാനം മറ്റൊരിടത്ത് ഇറക്കിയത് കാട്ടിയായിരുന്നു വിമാനം ആദ്യം വൈകിയത്.ശേഷം രാവിലെ പത്തരയ്ക്ക് പോകുമെന്നറിയിച്ച് മറ്റൊരു വിമാനത്തിൽ കയറ്റി.മൂന്ന് മണിക്കൂർ ഇരുത്തിയ ശേഷം വീണ്ടുമിറക്കി. 150ഓളം വരുന്ന യാത്രക്കാർ പ്രതിഷേധിച്ചു.പിന്നീട് വൈകിട്ട് നാല് മുപ്പതിന് പോകുമെന്നായി.ഇതിനും ശേഷമാണ് യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി നാളെ പുറപ്പെടുമെന്നറിയിച്ചത്.അടിയന്തര ആവശ്യങ്ങൾക്ക് പുറപ്പെട്ടവരുടെയെല്ലാം യാത്ര മുടങ്ങി.പുതിയ പരിഷ്കാരങ്ങൾ അനവദി നടപ്പാക്കിയിട്ടും യാത്രകൾ മുടങ്ങുന്ന അടിയന്തര ഘട്ടങ്ങളിൽ യാത്രാക്കാർക്കൊപ്പം നി।ക്കുന്നതിലും പകരം സംവിധാനം ഒരുക്കുന്നതിലും എയർ ഇന്ത്യ എക്സ്പ്രസിന്റെ പിഴവുകൾ തുടരുകയാണ്