ധർമസ്ഥല കേസ്: ജീവനു ഭീഷണിയെന്നു ചിന്നയ്യയുടെ പരാതി

ധർമസ്ഥല കേസ്: ജീവനു ഭീഷണിയെന്നു ചിന്നയ്യയുടെ പരാതി



മം​ഗ​ളു​രു: കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച ധ​ർ​മ​സ്ഥ​ല കേ​സി​ൽ ക​ള്ള​സാ​ക്ഷി പ​റ​ഞ്ഞ​തി​നു അ​റ​സ്റ്റി​ലാ​യ ശു​ചീ​ക​ര​ണ​ത്തൊ​ഴി​ലാ​ളി ചി​ന്ന​യ്യ ജീ​വ​നു ഭീ​ഷ​ണി​യു​ണ്ടെ​ന്നു കാ​ണി​ച്ചു പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

ആ​ക്‌​ടി​വി​സ്റ്റു​ക​ളാ​യ മ​ഹേ​ഷ് ഷെ​ട്ടി തി​മ​റൊ​ടി, ഗി​രീ​ഷ് മ​ട്ടെ​ണ്ണ​വ​ർ, ടി. ​ജ​യ​ന്ത്, വി​ട്ട​ള ഗൗ​ഡ എ​ന്നി​വ​രും യൂ​ട്യൂ​ബ​ർ സ​മീ​ർ എം​ഡി​യും ത​ന്നെ​യും ഭാ​ര്യ​യെ​യും ആ​ക്ര​മി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് ചി​ന്ന​യ്യ​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

ധ​ർ​മ​സ്ഥ​ല​യി​ൽ 2012 ഒ​ക്‌​ടോ​ബ​റി​ൽ ബ​ലാ​ൽ​സം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട 17കാ​രി​ക്ക് നീ​തി​ല​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ പ്ര​ചാ​ര​ണം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രേ​യാ​ണു ചി​ന്ന​യ്യ​യു​ടെ പ​രാ​തി. വ്യാ​ജ പ​രാ​തി ന​ൽ​കാ​ൻ ഇ​വ​ർ ചി​ന്ന​യ്യ​യ്ക്ക് മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി​യെ​ന്ന് ആ​രോ​പ​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.