എസ്ഐആറിൽ വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിയോ? വോട്ട് തിരികെ ചേർക്കാൻ അവസരമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

എസ്ഐആറിൽ വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിയോ? വോട്ട് തിരികെ ചേർക്കാൻ അവസരമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കിയ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ ആകെ 25 ലക്ഷം വോട്ടർമാരുടെ പേരാണ് വോട്ടർ പട്ടികയിൽ നിന്ന് നീക്കിയിട്ടുള്ളത്. സിപിഐ മുൻ എംഎൽഎ രാജാജി മാത്യു തോമസിൻ്റെയും ഭാര്യയുടെയും പേരടക്കം ജീവിച്ചിരിക്കുന്ന, താമസം മാറിപ്പോകാത്തവരുടെ പേരുകൾ വരെ നീക്കിയതായി ആരോപണമുണ്ട്. ഈ സാഹചര്യത്തിൽ വോട്ടർ പട്ടികയിൽ പേര് തിരിച്ച് ചേർക്കാൻ അവസരമൊരുക്കിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. എപ്പോൾ മുതൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാം, ചെയ്യേണ്ടത് എന്തൊക്കെ എന്നൊക്കെ തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.

അവകാശവാദങ്ങളും എതിർപ്പുകളും സമർപ്പിക്കേണ്ട വിധം

ഏതെങ്കിലും വോട്ടർക്ക് നിശ്ചിത സമയത്തിനുള്ളിൽ അവരുടെ പൂരിപ്പിച്ച ഫോമുകൾ സമർപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ, അവകാശവാദങ്ങളുടെയും എതിർപ്പുകളുടെയും കാലയളവിൽ (23.12.2025 മുതൽ 22.01.2026 വരെ) നിർദ്ദിഷ്ട ഡിക്ലറേഷൻ ഫോമിനൊപ്പം ഫോം 6 ഫയൽ ചെയ്യാവുന്നതാണ്.ഫോം 6 – പേര് പുതുതായി ചേർക്കുന്നതിന്

ഫോം 6A – പ്രവാസി വോട്ടർമാരുടെ പേര് ചേർക്കുന്നതിന്

ഫോം 7 – മരണം, താമസം മാറാൻ, പേര് ഇരട്ടിപ്പ് തുടങ്ങിയ കാരണങ്ങളാൽ പേര് ഒഴിവാക്കുന്നതിന്

ഫോം 8 – വിലാസം മാറ്റുന്നതിനും മറ്റ് തിരുത്തലുകൾക്കും

ഈ ഫോമുകൾ https://voters.eci.gov.in/ എന്ന ലിങ്കിൽ ലഭ്യമാണ്.

അപ്പീൽ സമർപ്പിക്കേണ്ടത് എങ്ങനെ?

കരട് പട്ടികയിലുള്ള ഒരാളുടെ പേര് ഹിയറിംഗിന് ശേഷം ഒഴിവാക്കുകയാണെങ്കിൽ, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുടെ (ERO) ഉത്തരവ് വന്ന് 15 ദിവസത്തിനകം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് (DEO) ഒന്നാം അപ്പീൽ നൽകാം. (1950-ലെ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 24(A), രജിസ്ട്രേഷൻ ഓഫ് ഇലക്ടേഴ്സ് റൂൾസ് 27 പ്രകാരം).

ഒന്നാം അപ്പീലിലെ ഉത്തരവ് വന്ന് 30 ദിവസത്തിനകം ചീഫ് ഇലക്ടറൽ ഓഫീസർക്ക് രണ്ടാം അപ്പീൽ സമർപ്പിക്കാം. (1950-ലെ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 24(B), രജിസ്ട്രേഷൻ ഓഫ് ഇലക്ടേഴ്സ് റൂൾസ് 27 പ്രകാരം).

വോട്ടർപട്ടികയുടെ കൃത്യത ഉറപ്പാക്കാൻ പൗരന്മാർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണം.

നോട്ടീസ് ഘട്ടം: പുറപ്പെടുവിക്കൽ, ഹിയറിംഗ് & പരിശോധന

എന്യൂമറേഷൻ ഫോമുകളിലെ തീരുമാനങ്ങളും പരാതികൾ തീർപ്പാക്കലും 2025 ഡിസംബർ 23 മുതൽ 2026 ഫെബ്രുവരി 14 വരെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ പൂർത്തിയാക്കും. അന്തിമ വോട്ടർ പട്ടിക 2026 ഫെബ്രുവരി 21-ന് പ്രസിദ്ധീകരിക്കും. പട്ടിക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ https://www.ceo.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമായിരിക്കും.

സാധുവായ രേഖകൾ

ഏതെങ്കിലും കേന്ദ്ര/സംസ്ഥാന/പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാരൻ/പെൻഷൻകാരൻ നൽകുന്ന ഏതെങ്കിലും തിരിച്ചറിയൽ കാർഡ് / പെൻഷൻ പേയ്മെന്റ് ഓർഡർ.

01.07.1987 ന് മുമ്പ് ഇന്ത്യയിൽ സർക്കാർ / തദ്ദേശീയ അധികാരികൾ / ബാങ്കുകൾ / പോസ്റ്റ് ഓഫീസ് / എൽ.ഐ.സി. / പൊതുമേഖലാ സ്ഥാപനങ്ങൾ നൽകിയ തിരിച്ചറിയൽ കാർഡ് / സർട്ടിഫിക്കറ്റ് / രേഖ.

യോഗ്യതയുള്ള അധികാരി നൽകുന്ന ജനന സർട്ടിഫിക്കറ്റ്.

പാസ്‌പോർട്ട്.

അംഗീകൃത ബോർഡുകൾ / സർവ്വകലാശാലകൾ നൽകുന്ന മെട്രിക്കുലേഷൻ / വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്.

യോഗ്യതയുള്ള സംസ്ഥാന അധികാരി നൽകുന്ന സ്ഥിര താമസ സർട്ടിഫിക്കറ്റ്.

വനാവകാശ സർട്ടിഫിക്കറ്റ്.

ഒബിസി / എസ്.സി / എസ്.ടി അല്ലെങ്കിൽ യോഗ്യതയുള്ള അധികാരി നൽകുന്ന ജാതി സർട്ടിഫിക്കറ്റ്.

ദേശീയ പൗരത്വ രജിസ്റ്റർ (അത് നിലവിൽ കൊണ്ടിടത്തെല്ലാം).

സംസ്ഥാന / തദ്ദേശീയ അധികാരികൾ തയ്യാറാക്കിയ കുടുംബ രജിസ്റ്റർ.

സർക്കാർ നൽകുന്ന ഭൂമി / വീട് അലോട്ട്മെന്റ് സർട്ടിഫിക്കറ്റ്.

ആധാർ.

സഹായത്തിനായി ബന്ധപ്പെടാം

അപ്പീലുകൾ അല്ലെങ്കിൽ എസ്ഐആർ നടപടിക്രമങ്ങൾ സംബന്ധിച്ച സഹായത്തിനായി

ഇന്ത്യയിൽ ഉള്ളവർ: 1950 ൽ വിളിക്കുക

വിദേശത്തുള്ളവർ: +91 471 2551965

ഇമെയിൽ: [email protected]

ഇലക്ഷൻ കമ്മീഷന്റെ വെബ്സൈറ്റ്: https://voters.eci.gov.in

സോഷ്യൽ മീഡിയ ലിങ്കുകൾ:

www.ceo.kerala.gov.in

X: /CeoKerala

Instagram: @ChiefElectoralOfficerKerala