മലമുകളിൽ ഡിജെ പ്രോഗ്രാം ,കരിമരുന്നു പ്രയോഗം ,ഫുഡ്സ്റ്റാൾ ഉൾപ്പെടെ വിപുലമായ സംവിധാനം ഒരുക്കിയിട്ടുണ്ട്.

പാലക്കയം തട്ട് ടൂറിസം സെൻററിൽ DTPC  ന്യൂ ഇയർ ആഘോഷം സംഘടിപ്പിക്കുന്നു. 



ശ്രീകണ്ടാപുരം : കണ്ണൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള പാലക്കയം തട്ട് ടൂറിസം സെൻററിൽ DTPC ഇദംപ്രദമായി ന്യൂ ഇയർ ആഘോഷം സംഘടിപ്പിക്കുകയാണ്. കാലാവസ്ഥയിൽ പഴയകാലം വീണ്ടെടുത്ത അനുഭവമുള്ള തണുത്ത കാറ്റും മറ്റുമനുഭവിക്കുവാൻ പാലക്കയം തട്ടിൽ സന്ദർശകർ ഏറി വരികയാണ് .മലമുകളിൽ ഡിജെ പ്രോഗ്രാം ,കരിമരുന്നു പ്രയോഗം ,ഫുഡ്സ്റ്റാൾ ഉൾപ്പെടെ വിപുലമായ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ സുഗമമായ വാഹന സഞ്ചാരം സാധ്യമായത് വിനോദസഞ്ചാരികൾക്ക് ഏറെ പ്രയോജനകരമായിട്ടുണ്ട് .രാവിലെ ആറുമണി മുതൽ രാത്രി 9 മണി വരെയാണ് സന്ദർശകർക്ക് സാധാരണ ദിവസങ്ങളിൽ പ്രവേശനം അനുവദിച്ചിട്ടുള്ളത് .ന്യൂ ഇയർ പ്രോഗ്രാം രാത്രി 7 മണി മുതൽ ആരംഭിക്കും എന്ന് സംഘാടകർ അറിയിച്ചു