ച​ങ്കാ​ണ് ച​ങ്കി​ടി​പ്പാ​ണ് അ​വ​ർ; ത​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​നാ​യി സ​ജീ​വ​മാ​യി​പ്ര​വ​ർ​ത്തി​ച്ച​വ​ർ​ക്ക് വി​നോ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ച്ച് വാ​ർ​ഡ് കൗ​ൺ​സി​ല​ർ

ച​ങ്കാ​ണ് ച​ങ്കി​ടി​പ്പാ​ണ് അ​വ​ർ; ത​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​നാ​യി സ​ജീ​വ​മാ​യി​പ്ര​വ​ർ​ത്തി​ച്ച​വ​ർ​ക്ക് വി​നോ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ച്ച് വാ​ർ​ഡ് കൗ​ൺ​സി​ല​ർ



കോ​ഴി​ക്കോ​ട്: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യം നേ​ടി​യ​തി​ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കു വി​നോ​ദ​യാ​ത്ര ഒ​രു​ക്കി വാ​ർ​ഡ് കൗ​ൺ​സി​ല​ർ. കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ എ​ട്ടാം വാ​ര്‍​ഡ് (മ​ലാ​പ്പ​റ​മ്പ്) കൗ​ൺ​സി​ല​ർ കെ.​സി. ശോ​ഭി​ത​യാ​ണ് ത​നി​ക്കൊ​പ്പം തെ​ര​ഞ്ഞെ​ടു​പ്പു പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ച​വ​ർ​ക്ക് വ​യ​നാ​ട്ടി​ലെ റി​സോ​ർ​ട്ടി​ലേ​ക്കു വി​നോ​ദ​യാ​ത്ര ഒ​രു​ക്കു​ന്ന​ത്.

ഇ​ന്ന് ഉ​ച്ച​യ്ക്ക് 2.30ന് ​കാ​ര​പ്പ​റ​മ്പ് ഹോ​മി​യോ മെ​ഡി​ക്ക​ൽ കോ​ള​ജി​നു​മു​ന്നി​ൽ നി​ന്നാ​ണ് യാ​ത്ര ആ​രം​ഭി​ക്കു​ന്ന​ത്. എം.​കെ. രാ​ഘ​വ​ൻ എം​പി യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. മാ​ന​ന്ത​വാ​ടി കൊ​യി​ലേ​രി 30 ഏ​ക്ക​ർ ഫാം ​ഹൗ​സി​ലേ​ക്കാ​ണു യാ​ത്ര. 28ന് ​യാ​ത്ര അ​വ​സാ​നി​ക്കും. വി​നോ​ദ​യാ​ത്ര​യു​ടെ സം​ഘാ​ട​ക​രാ​യ യു​ഡി​എ​ഫ് എ​ട്ടാം വാ​ർ​ഡ് ക​മ്മി​റ്റി അം​ഗ​ങ്ങ​ള​ട​ക്കം 60 പേ​രു​മാ​യി ടൂ​റി​സ്റ്റ് ബ​സി​ലാ​ണ് യാ​ത്ര.

രാ​വും പ​ക​ലും പൊ​രി വെ​യി​ലി​ലും വോ​ട്ട് അ​ഭ്യ​ർ​ഥ​ന​യു​മാ​യി ഒ​പ്പം ചേ​ർ​ന്ന​വ​ർ​ക്ക് ഒ​രു ഉ​ല്ലാ​സ​യാ​ത്ര വേ​ണ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​രാ​ഴ്ച പി​ന്നി​ട്ട​പ്പോ​ൾ ശോ​ഭി​ത ആ​ഗ്ര​ഹം പ​ങ്കു​വ​ച്ചി​രു​ന്നു. കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നാ​ലാം ത​വ​ണ​യാ​ണ് ശോ​ഭി​ത വി​ജ​യി​ച്ച​ത്.