
മലപ്പുറം: വളാഞ്ചേരിയില്‍ കൊലവിളി പ്രസംഗവുമായി യൂത്ത് ലീഗ് പ്രാദേശിക നേതാവ് ശിഹാബുദ്ദീന്‍. മുസ്ലീം ലീഗ് പ്രവര്‍ത്തകരെ തല്ലിയവരുടെ കയ്യും കാലും വീട്ടിലെത്തി വെട്ടുമെന്നാണ് വളാഞ്ചേരി നഗരസഭ മുന്‍ കൗണ്‍സിലര്‍ ശിഹാബുദ്ദീന്റെ പ്രസംഗം. വട്ടപ്പാറയിലാണ് വിവാദ പ്രസംഗം നടത്തിയത്.
തല്ലിയവരെ തിരിച്ചു തല്ലാതെ പോവില്ലെന്നും വീട്ടില്‍ കയറി കാല്‍ തല്ലിയൊടിക്കും. എതിര്‍ക്കാന്‍ ധൈര്യമുള്ള ഒറ്റ തന്തക്ക് പിറന്നവരുണ്ടെങ്കില്‍ മുന്നോട്ട് വരണം. മുട്ടുകാല്‍ തല്ലിയൊടിക്കും. മുസ്ലീം ലീഗാണ് ഈ പറയുന്നത്. യുഡിഎഫിന്റെ പ്രവര്‍ത്തകരാണ് പറയുന്നത് – ശിഹാബുദ്ദീന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ തോതിലുള്ള സംഘര്‍ഷം വളാഞ്ചേരിയില്‍ ഉണ്ടായിരുന്നു. കെഎംസിസി നേതാവിന് സിപിഐഎമ്മിന്റെ ഭാഗത്ത് നിന്ന് മര്‍ദനമേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു പ്രസംഗം.
