മനാമ: തലശ്ശേരി സ്വദേശിയായ യുവാവ് ബഹ്റൈനിൽ നിര്യാതനായി. കുട്ടിമാക്കൂൽ ‘ഗയ’ മനയത്ത് ചാത്താമ്പള്ളി വീട്ടിൽ ഷിബിൻ എം.സി (26) ആണ് മരിച്ചത്. ജാഫർ ഫാർമസിയുടെ സിത്രയിലുള്ള ഫാക്ടറിയിൽ ജോലി ചെയ്തുവരുകയായിരുന്നു. എം.സി സുരേഷ് ബാബുവിന്റെയും (സലാല) ഷീലയുടെയും മകനാണ്. സഹോദരി: ചന്ദന. ബഹ്റൈനിലെ സാംസ്കാരിക വേദിയായ പ്രതിഭ റാസ്റുമാൻ യൂനിറ്റ് മെംബർ ആണ്. നാട്ടിലെത്തിച്ച മൃതദേഹം വ്യാഴാഴ്ച പകൽ 11 മണിക്ക് കണ്ടിക്കൽ നിദ്രാതീരം ഗ്യാസ് ശ്മശാനത്തിൽ സംസ്കരിച്ചു.
തലശ്ശേരി സ്വദേശി ബഹ്റൈനിൽ നിര്യാതനായി
തലശ്ശേരി സ്വദേശി ബഹ്റൈനിൽ നിര്യാതനായി
