കോളയാട്ട് കോൺഗ്രസ് പ്രതിഷേധം

കോളയാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധ പ്രകടനവും ധർണ്ണയും കെപിസിസിജനറൽ സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്യുന്നു
കോളയാട്: മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് മഹാത്മജിയുടെ പേര്പദ്ധതിയിൽ നിന്ന് ഒഴിവാക്കാനുള്ള കേന്ദ്ര സർക്കാർ നടപടിക്കെതിരെ കോളയാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. കെപിസിസിജനറൽ സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സാജൻ ചെറിയാൻ അധ്യക്ഷനായി.. റോയ് പൗലോസ്, കെ.എം.രാജൻ, കെ.വി.ജോസഫ് , അന്ന ജോളി എന്നിവർ സംസാരിച്ചു
