ഓപ്പറേഷന്‍ ബാര്‍ കോഡ് എന്ന പേരില്‍ ഇരിട്ടി, തളിപ്പറമ്പ്, പഴയങ്ങാടി, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ വിജിലന്‍സിന്റെ മിന്നല്‍പരിശോധന.

ഫിറ്റായാൽ മദ്യത്തിന്റെ അളവ് കുറയും; 60 മില്ലിക്ക് പകരം നൽകുന്നത് 48 മില്ലി; തട്ടിപ്പ് കണ്ണൂരിലെ ബാറിൽ; 25,000 രൂപ പിഴ ചുമത്തി അധികൃതർ



കണ്ണൂർ: ബാറുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ഓപ്പറേഷന്‍ ബാര്‍ കോഡ് എന്ന പേരില്‍ ഇരിട്ടി, തളിപ്പറമ്പ്, പഴയങ്ങാടി, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ പരിശോധന. ഒരു ബാറിൽ ഉപഭോക്താക്കൾക്ക് നൽകുന്ന മദ്യത്തിന്റെ അളവിൽ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. പഴയങ്ങാടിയിലെ പ്രതീക്ഷാ ബാറിനാണ് ഈ ക്രമക്കേടിന് 25,000 രൂപ പിഴ ചുമത്തിയത്. മദ്യപിച്ച് ഫിറ്റായവരെ ലക്ഷ്യമിട്ട് പിന്നീട് നൽകുന്ന മദ്യത്തിന്റെ അളവ് കുറയ്ക്കുന്നതാണ് പ്രധാനമായും കണ്ടെത്തിയ തട്ടിപ്പ് രീതി. സാധാരണയായി 60 മില്ലി മദ്യം നൽകേണ്ട സ്ഥാനത്ത്, 48 മില്ലിയുടെ അളവ് പാത്രങ്ങൾ ഉപയോഗിച്ചാണ് ബാർ അധികൃതർ ഉപഭോക്താക്കളെ വഞ്ചിച്ചത്. ഉപഭോക്താക്കൾ ലഹരിയിലായിക്കഴിഞ്ഞാൽ, അളവ് വ്യത്യാസം തിരിച്ചറിയാൻ പ്രയാസമാകുമെന്ന സാഹചര്യം മുതലെടുത്താണ് ഇവർ തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്.