‘ഒ​റ്റ​ച്ചാ​ട്ട​ത്തി​ന് ബി​ജെ​പി​യി​ല്‍ എ​ത്താ​ന്‍ ത​ക്കം പാ​ര്‍​ത്തി​രി​ക്കു​ന്ന പാ​ര്‍​ട്ടി​യാ​ണ് കോ​ണ്‍​ഗ്ര​സ്, ഇ​വ​രു​ടെ ഈ ​സ​ന്ന​ദ്ധ​ത​യാ​ണ് ബി​ജെ​പി​യു​ടെ കേ​ര​ള വ്യാ​മോ​ഹ​ങ്ങ​ള്‍​ക്ക് വ​ള​മി​ടു​ന്ന​ത്’: പി​ണ​റാ​യി വി​ജ​യ​ൻ

‘ഒ​റ്റ​ച്ചാ​ട്ട​ത്തി​ന് ബി​ജെ​പി​യി​ല്‍ എ​ത്താ​ന്‍ ത​ക്കം പാ​ര്‍​ത്തി​രി​ക്കു​ന്ന പാ​ര്‍​ട്ടി​യാ​ണ് കോ​ണ്‍​ഗ്ര​സ്, ഇ​വ​രു​ടെ ഈ ​സ​ന്ന​ദ്ധ​ത​യാ​ണ് ബി​ജെ​പി​യു​ടെ കേ​ര​ള വ്യാ​മോ​ഹ​ങ്ങ​ള്‍​ക്ക് വ​ള​മി​ടു​ന്ന​ത്’: പി​ണ​റാ​യി വി​ജ​യ​ൻ


തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​ര്‍ മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ കോ​ണ്‍​ഗ്ര​സ്- ബി​ജെ​പി സ​ഖ്യ​ത്തെ വി​മ​ര്‍​ശി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഒ​റ്റ​ച്ചാ​ട്ട​ത്തി​ന് ബി​ജെ​പി​യി​ല്‍ എ​ത്താ​ന്‍ ത​ക്കം പാ​ര്‍​ത്തി​രി​ക്കു​ന്ന പാ​ര്‍​ട്ടി​യാ​ണ് കോ​ണ്‍​ഗ്ര​സെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​രി​ഹ​സി​ച്ചു. ആ ​ചാ​ട്ട​മാ​ണ് മ​റ്റ​ത്തൂ​രി​ല്‍ ക​ണ്ട​ത്. കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക​ളാ​യി മ​ത്സ​രി​ച്ച് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മു​ഴു​വ​ന്‍ പേ​രും കൂ​റു​മാ​റി ബി​ജെ​പി പാ​ള​യ​ത്തി​ലെ​ത്തി ഭ​ര​ണം പി​ടി​ച്ചെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ട്ടു കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ള്‍ മാ​ത്ര​മേ അ​വി​ടെ യു​ഡി​എ​ഫി​നു​ള്ളൂ. മ​രു​ന്നി​നു​പോ​ലും ഒ​രാ​ളെ ബാ​ക്കി​വെ​ക്കാ​തെ ബി​ജെ​പി അ​വ​രെ അ​ങ്ങെ​ടു​ത്തു. കേ​ര​ളം പ​രി​ച​യി​ച്ച രാ​ഷ്ട്രീ​യ കാ​ഴ്ച​യ​ല്ല ഇ​ത്. പി​ണ​റാ​യി വി​ജ​യ​ന്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം…

ഒ​റ്റ​ച്ചാ​ട്ട​ത്തി​ന് ബി​ജെ​പി​യി​ല്‍ എ​ത്താ​ന്‍ ത​ക്കം പാ​ര്‍​ത്തി​രി​ക്കു​ന്ന പാ​ര്‍​ട്ടി​യാ​ണ് കോ​ണ്‍​ഗ്ര​സ്. ആ ​ചാ​ട്ട​മാ​ണ് തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ മ​റ്റ​ത്തൂ​രി​ല്‍ ക​ണ്ട​ത്. കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക​ളാ​യി മ​ത്സ​രി​ച്ച് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മു​ഴു​വ​ന്‍ പേ​രും കൂ​റു​മാ​റി ബി​ജെ​പി പാ​ള​യ​ത്തി​ലെ​ത്തി ഭ​ര​ണം പി​ടി​ച്ചു.

എ​ട്ടു കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ള്‍ മാ​ത്ര​മേ അ​വി​ടെ യു​ഡി​എ​ഫി​നു​ള്ളൂ. മ​രു​ന്നി​നു​പോ​ലും ഒ​രാ​ളെ ബാ​ക്കി​വെ​ക്കാ​തെ ബി​ജെ​പി അ​വ​രെ അ​ങ്ങെ​ടു​ത്തു. കേ​ര​ളം പ​രി​ച​യി​ച്ച രാ​ഷ്ട്രീ​യ കാ​ഴ്ച​യ​ല്ല ഇ​ത്. 2016-ല്‍ ​അ​രു​ണാ​ച​ല്‍ പ്ര​ദേ​ശി​ല്‍ ആ​കെ​യു​ള്ള 44 കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​രി​ല്‍ മു​ഖ്യ​മ​ന്ത്രി ഉ​ള്‍​പ്പെ​ടെ 43 പേ​രും ഒ​റ്റ​രാ​ത്രി​കൊ​ണ്ട് എ​ന്‍​ഡി​എ​യി​ലേ​ക്ക് ചാ​ടി​യി​രു​ന്നു.

ഒ​രു എം​എ​ല്‍​എ പോ​ലു​മി​ല്ലാ​തി​രു​ന്ന പു​തു​ച്ചേ​രി​യി​ല്‍ കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ളെ ചാ​ക്കി​ട്ട് 2021-ല്‍ ​ബി​ജെ​പി അ​ധി​കാ​രം പി​ടി​ച്ചു. 2019-ല്‍ ​ഗോ​വ​യി​ലെ കോ​ണ്‍​ഗ്ര​സ് ലെ​ജി​സ്ലേ​റ്റീ​വ് പാ​ര്‍​ടി ഒ​ന്ന​ട​ങ്കം ബി​ജെ​പി​യി​ല്‍ ല​യി​ച്ചു. അ​തി​ന്‍റെ​യെ​ല്ലാം കേ​ര​ള മോ​ഡ​ല്‍ ആ​ണ് മ​റ്റ​ത്തൂ​രി​ലേ​ത്. ആ ​പ​ഞ്ചാ​യ​ത്തി​ല്‍ എ​ല്‍ ഡി ​എ​ഫ് പ്ര​സി​ഡ​ന്‍റ് വ​രു​ന്ന​ത് ത​ട​യാ​നാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ബി​ജെ​പി​യോ​ടൊ​പ്പം പോ​യ​ത്. അ​ത​വ​ര്‍ തു​റ​ന്നു പ​റ​യു​ന്നു​മു​ണ്ട്.

ഇ​പ്പോ​ള്‍ കോ​ണ്‍​ഗ്ര​സി​ല്‍ നി​ല്‍​ക്കു​ന്ന​വ​രും ഇ​രു​ട്ടി​വെ​ളു​ക്കു​മ്പോ​ഴേ​ക്കും ബി​ജെ​പി ആ​കാ​ന്‍ മ​ടി​ക്കി​ല്ല എ​ന്നാ​ണ് ഇ​വി​ടെ തെ​ളി​യു​ന്ന​ത്. കൈ​പ്പ​ത്തി ചി​ഹ്നം താ​മ​ര​യാ​ക്കി മാ​റ്റാ​ന്‍ കോ​ണ്‍​ഗ്ര​സു​കാ​ര്‍​ക്ക് മ​ന​സാ​ക്ഷി​ക്കു​ത്തി​ല്ല. ബി​ജെ​പി​യി​ലേ​ക്ക് പോ​ക​ണ​മെ​ന്ന് തോ​ന്നി​യാ​ല്‍ പോ​കും എ​ന്ന കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ പ്ര​ഖ്യാ​പ​ന​മാ​ണ് മ​റ്റ​ത്തൂ​രി​ല്‍ അ​നു​യാ​യി​ക​ള്‍ ന​ട​പ്പാ​ക്കി​യ​ത്.

സം​സ്ഥാ​ന​ത്ത് പ​ലേ​ട​ത്തും ബി​ജെ​പി – കോ​ണ്‍​ഗ്ര​സ് അ​ഡ്ജ​സ്റ്റ്‌​മെ​ന്‍റ് ഉ​ണ്ട് എ​ന്ന​ത് ത​ദ്ദേ​ശ ഫ​ല​ത്തി​ല്‍ വ്യ​ക്ത​മാ​ണ്. അ​ത​വ​ര്‍ ഒ​രു​മ​ടി​യു​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്. സ്വ​യം വി​ല്‍​ക്കാ​നു​ള്ള കോ​ണ്‍​ഗ്ര​സി​ന്‍റെ ഈ ​സ​ന്ന​ദ്ധ​ത​യാ​ണ് ബി​ജെ​പി​യു​ടെ കേ​ര​ള വ്യാ​മോ​ഹ​ങ്ങ​ള്‍​ക്ക് വ​ള​മി​ടു​ന്ന​ത്.

എ​ല്ലാ ജ​ന​വി​ഭാ​ഗ​ങ്ങ​ളെ​യും പ​റ്റി​ച്ച് അ​ധി​കാ​ര രാ​ഷ്ട്രീ​യം ക​ളി​ക്കാ​നും സം​ഘ​പ​രി​വാ​റി​ന് നി​ല​മൊ​രു​ക്കാ​നു​മു​ള്ള രാ​ഷ്ട്രീ​യ അ​ല്പ​ത്തം സ്വാ​ഭാ​വി​ക​വ​ല്‍​ക്ക​രി​ക്കാ​നും വ്യാ​പി​പ്പി​ക്കാ​നു​മു​ള്ള കോ​ണ്‍​ഗ്ര​സി​ന്‍റെ കു​ടി​ല ത​ന്ത്ര​ങ്ങ​ള്‍ ഞ​ങ്ങ​ള്‍ നേ​ര​ത്തെ തു​റ​ന്നു കാ​ട്ടി​യ​താ​ണ്. മ​റ്റ​ത്തൂ​ര്‍ മോ​ഡ​ല്‍ അ​തി​ന്‍റെ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ അ​ധ്യാ​യ​മാ​ണ്.