വയനാട് തുരങ്കപാതക്ക് എതിരായ ഹർജി ഹൈക്കോടതി തള്ളി
വയനാട് തുരങ്കപാതക്ക് എതിരായി നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേന്ദ്ര സർക്കാർ നൽകിയ പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി സമർപ്പിച്ച ഹർജിയാണ് തള്ളിയത്. നിലവിൽ തുരങ്കപാതയുടെ നിർമാണം നടന്നു കൊണ്ടിരിക്കുകയാണ്. ഇത് തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. പാരിസ്ഥിതിക അനുമതികൾ എല്ലാമുണ്ട് എന്ന സർക്കാർ വാദം അംഗീകരിച്ചാണ് ഹർജി തള്ളിയത്.
വയനാട്ടിലേക്കുള്ള യാത്ര എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ തുരങ്കപാതയുടെ നിർമ്മാണം ആനക്കാംപോയിൽ നിന്നാണ് തുടങ്ങുന്നത്. ഏകദേശം 9 കിലോമീറ്ററോളം ദൂരമുള്ള ഈ പാതയിൽ 8 കിലോമീറ്ററോളം ഇരട്ട ടണൽ (twin tunnel) ആയിട്ടാണ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്

