സൗദി അറേബ്യയിൽ നിന്ന് പ്രവാസികളുടെ പണമൊഴുക്ക് കൂടി, മുൻ വർഷത്തെ അപേക്ഷിച്ച് നാല് ശതമാനം വർധന GULF

സൗദി അറേബ്യയിൽ നിന്ന് പ്രവാസികളുടെ പണമൊഴുക്ക് കൂടി, മുൻ വർഷത്തെ അപേക്ഷിച്ച് നാല് ശതമാനം വർധന


റിയാദ്: സൗദിയിൽ തൊഴിലെടുക്കുന്ന പ്രവാസികൾ രാജ്യത്തിന് പുറത്തേക്ക് പണമയക്കുന്നത് വർധിച്ചു. ഒക്ടോബർ മാസത്തിൽ മാത്രം അയച്ചത് 1370 കോടി റിയാൽ. 2024 ഓക്ടോബറിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ വർധന രണ്ട് ശതമാനം.<അതേസമയം ഈ വർഷം ഒക്ടോബറിൽ സൗദി പൗരന്മാർ വിദേശത്തേക്ക് പണമയച്ചത് 66 ലക്ഷം റിയാലാണ്. മുൻ വർഷത്തെ അപേക്ഷിച്ച് നാല് ശതമാനമാണ് വർധന. സൗദി സെൻട്രൽ ബാങ്ക് (സാമ) നൽകിയ കണക്കുകൾ പ്രകാരം, ഒക്ടോബറിലെ പ്രവാസികളുടെ പണമിടപാടുകൾ സെപ്റ്റംബറിനെ അപേക്ഷിച്ച് 31.4 കോടി റിയാലാണ് വർധിച്ചത്.