ആരോഗ്യം ആനന്ദം വൈബ് 4 വെൽനെസ് ക്യാമ്പയിൻ ; ആറളം ടൗണിൽ കൂട്ട നടത്തം സംഘടിപ്പിച്ചു
@noorul ameen
ആറളം: പുതു വർഷത്തിൽ നല്ല ആരോഗ്യത്തിനായി ആരോഗ്യവകുപ്പ് ആരംഭിക്കുന്ന ആരോഗ്യം ആനന്ദം വൈബ് 4 വെൽനെസ് ക്യാമ്പയിൻ പരിപാടിയുടെ ഭാഗമായി ആറളം ഗ്രാമ പഞ്ചായത്തിന്റെയും സി എച്ച് സി കീഴ്പ്പള്ളി ആറളം ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ആറളം ടൗണിൽ വെച്ച് രാവിലെ 6:30 ന്ന് കൂട്ട നടത്തം നടത്തി.
ജീവിതശൈലീ രോഗങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ ആരോഗ്യ പ്രവർത്തകരോടൊപ്പം പൊതുജനപങ്കാളിത്തം കൂടി പങ്കുചേരേണ്ടതുണ്ട്.
ജീവിതശൈലീരോഗങ്ങള്‍ പ്രാരംഭഘട്ടത്തില്‍ കണ്ടുപിടിക്കാനും ചികിത്സ ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ്
വൈബ്4വെൽനെസ്സ്ക്യാംപെയ്ൻ നടപ്പാക്കുന്നത്.
2026 ലെ പുതുവൽസരദിനത്തിൽ ആരോഗ്യത്തിനായി പ്രതിജ്ഞയെടുക്കാനാണ് ഈ ക്യാമ്പയ്‌നിലൂടെ ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്യുന്നത്.ആരോഗ്യകരമായ ഭക്ഷണം, പ്രായാനുസൃത വ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യ പരിപാലനം എന്നിവയിലൂന്നിയുള്ള ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിനു യുവജനങ്ങളും കുട്ടികളും ഉൾപ്പെടെ എല്ലാവര്ക്കും പ്രചോദനം നൽകുക എന്നതാണ് ഇതിന്റെ പ്രധാന ലക്‌ഷ്യം
ആറളം ടൗൺ ഇൽ എസ് വെച്ച് നടന്ന പരിപാടിയിൽ ജന പ്രതിനിധി കളായ കെപി അജ്മൽ മാസ്റ്റർ,ശ്രീമതി രജിത മാവില,ശ്രീമതി സുമ ദിനേശൻ എന്നിവർ നേതൃത്വം നൽകി.ജെ എച്ച് ഐ നവീന എംവി ജെപി എച്ച് എൻ മുബഷിറ എം എ എം എൽ എസ് പി രേവതി കെ ആശ വർക്കർമാരായ അഞ്ചു പി , ഷൈജ എം , സതി വി കെ ,ബീന പി തുടങ്ങിയവർ പങ്കെടുത്തു ആരോഗ്യ ബോധവത്കരണം നടത്തി.
